ചാന്‍സുകള്‍ക്ക് വേണ്ടിയാണോ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്, അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല: സാനിയ ഇയ്യപ്പന്‍
Entertainment news
ചാന്‍സുകള്‍ക്ക് വേണ്ടിയാണോ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്, അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല: സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th November 2022, 9:58 am

ഒരു കൂട്ടം സുഹൃത്തുകളുടെ കഥ പറഞ്ഞുകൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുള്ള സാനിയയുടെ രണ്ടാമത്തെ സിനിമയാണിത്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ റോഷന്‍ ചിത്രം സല്യൂട്ടിലും സാനിയ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

താന്‍ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് പറയുകയാണ് സാനിയ. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്ന് പലരം പറയാറുണ്ടെന്നും ചാന്‍സിന് വേണ്ടിയല്ലെന്നും തനിക്ക് ഇതൊക്കെയാണ് ഇഷ്ടമെന്ന് സാനിയ പറഞ്ഞു. ആളുകള്‍ പറയുന്ന ഇത്തരം കാര്യങ്ങളൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.

”പണ്ട് തൊട്ടേ ഞാന്‍ ഭയങ്കര വാശിക്കാരിയാണ്. എനിക്ക് എന്തെങ്കിലും വേണമെങ്കില്‍ ഞാന്‍ അതിനായി വാശി പിടിക്കും. എനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യം ഞാന്‍ നടത്തും. സിനിമയില്‍ വന്നപ്പോള്‍ മാറിയതല്ല ഞാന്‍.

ഡാന്‍സിന്റെ കൂടെ തന്നെ ഫാഷന്‍ പഠിക്കാന്‍ ആഗ്രഹമുള്ള വ്യക്തിയാണ് ഞാന്‍. ഇന്‍ഡസ്ട്രിയില്‍ വന്നപ്പോഴും എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ ഞാന്‍ എന്തിനാണ് മടിക്കുന്നതെന്ന് ചിന്തിച്ചതിന് ശേഷമാണ് അതുപോലെ മുന്നോട്ട് പോകുന്നത്.

സിനിമക്ക് വേണ്ടിയാണോ ഇങ്ങനെ നടക്കുന്നതെന്നാണ് എന്നോട് ആളുകള്‍ ചോദിക്കുന്നത്. ചാന്‍സുകള്‍ക്ക് വേണ്ടിയാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്നും പലരും പറയാന്‍ തുടങ്ങി. എന്നാല്‍ അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.

എനിക്ക് ഞാന്‍ ഡ്രസ് ചെയ്യുന്ന രീതി ഇഷ്ടമാണ്. എനിക്ക് കിട്ടുന്ന പൈസക്ക് ഞാന്‍ വാങ്ങി ഇടുന്നതിന് ബാക്കി ആളുകള്‍ എന്തിനാണ് അത് ചെയ്യരുതെന്ന് പറയുന്നത്,” സാനിയ ഇയ്യപ്പന്‍ പറഞ്ഞു.

content highlight: saniya iyyappan about her dressing style