നിങ്ങള്‍ക്ക് നാണമില്ലേ, ഗര്‍ഭിണികള്‍ തൊട്ടുകൂടാത്തവരല്ല, നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ലേ വന്നത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി സാനിയ മിര്‍സ
national news
നിങ്ങള്‍ക്ക് നാണമില്ലേ, ഗര്‍ഭിണികള്‍ തൊട്ടുകൂടാത്തവരല്ല, നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ലേ വന്നത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി സാനിയ മിര്‍സ
ന്യൂസ് ഡെസ്‌ക്
Saturday, 13th October 2018, 7:59 am

ഹൈദരാബാദ്: ഗര്‍ഭകാലത്തെ കുറിച്ച് തന്നെ അനാവശ്യമായി ഉപദേശിക്കാനെത്തിയവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ട്വിറ്ററിലൂടെയുള്ള ഇത്തരം ഉപദേശങ്ങള്‍ അരോചകമായി തുടങ്ങിയപ്പോഴാണ് സാനിയ ഇതിനെതിരേ പ്രതികരിച്ച് ട്വിറ്ററില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഗര്‍ഭിണികളെന്നാല്‍ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്നു പറഞ്ഞാണ് സാനിയ തന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്ന് സാനിയ ചോദിക്കുന്നു.


also read:  മീ ടുവില്‍ ബിഗ്ബിയും? അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യം ഉടന്‍ പുറത്ത് വരും: ഹെയര്‍ സ്റ്റെലിസ്റ്റ് സപ്ന ഭവാനി


“സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നു പറഞ്ഞാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയോ അല്ല. ആ സമയത്തും അവര്‍ സാധാരണ മനുഷ്യരാണ്. അവര്‍ക്കും സാധാരണ ജീവിതം നയിക്കണം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുക.

നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത്”, സാനിയ ട്വീറ്റ് ചെയ്തു. പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെ വിവാഹം ചെയ്തതു മുതല്‍ സോഷ്യല്‍ മീഡിയ ആക്രമണം നേരിടുന്നയാളാണ് സാനിയ മിര്‍സ.