എഡിറ്റര്‍
എഡിറ്റര്‍
യു.എസ് ഓപ്പണ്‍; സാനിയ സഖ്യത്തിന് കിരീടം
എഡിറ്റര്‍
Saturday 6th September 2014 10:57am

saniya

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയാ മിര്‍സ-ബ്രൂണോ സുവാരസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ അമേരിക്കന്‍-മെക്‌സിക്കന്‍ കൂട്ടുകെട്ടായ  സ്പിയേഴ്‌സ-ഗോണ്‍സാലസ് സഖ്യത്തെയാണ് ഇന്ത്യാബ്രസീല്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 2-6,11-9 (ടൈ ബ്രേക്കര്‍).

സാനിയയുടെ ആദ്യ യു.എസ് ഓപ്പണ്‍ കിരീടമാണിത്. മൂന്നാം തവണയാണ് സാനിയ ഗ്രാന്‍ഡ്‌സലാം മിക്‌സഡ് ഡബിള്‍സ് കിരീടം നേടുന്നത്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഈ വിജയം സാനിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചേക്കും. വനിതാ ഡബിള്‍സില്‍  സിംബാവെയുടെ കാര ബ്ലാക്കുമൊത്ത്  സെമിയില്‍ തോറ്റതിനു പിന്നാലെയാണ് സാനിയയുടെ ജയം.

രണ്ടുതവണ മാച്ച് പോയിന്റില്‍നിന്നു രക്ഷപ്പെട്ട റോജര്‍ ഫെഡറര്‍ അദ്ഭുത വിജയത്തോടെ പുരുഷവിഭാഗം സെമിയിലെത്തി.ഫ്രാന്‍സില്‍ നിന്നുള്ള ഗെയ്ല്‍ മോണ്‍ഫില്‍സിനെതിരെ 4-6, 3-6, 6-4, 7-5, 6-2 സ്‌കോറിലായിരുന്നു ഫെഡററിന്റെ വിജയം. രണ്ടു സെറ്റ് പിന്നില്‍നിന്നശേഷം തിരിച്ചടിച്ചു ഫെഡറര്‍ വിജയത്തിലെത്തുന്നത് ഒന്‍പതാം തവണയാണ്.

14-ാം സീഡ് മാരിന്‍ സിലിക് ആണ് സെമിയില്‍ ഫെഡററിന്റെ എതിരാളി. ആറാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ക്ക് 17 ഗ്രാന്‍സ്‌ലാം കിരീടങ്ങളുടെ അനുഭവസമ്പത്തുണ്ട്.

Advertisement