ഇത് മോദിയെ അപമാനിക്കാന്‍ മനപൂര്‍വം ചെയ്തതാണ്; സുജിത് ഭക്തനെതിരെ സംഘികളുടെ സൈബര്‍ ആക്രമണം
Social Tracker
ഇത് മോദിയെ അപമാനിക്കാന്‍ മനപൂര്‍വം ചെയ്തതാണ്; സുജിത് ഭക്തനെതിരെ സംഘികളുടെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 8:11 pm

വാരാണസി: ടെക് ട്രാവലറായ സുജിത് ഭക്തനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. വാരാണസിയെ ട്രാവല്‍ വ്‌ളോഗില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് സുജിത് ഭക്തനെതിരെ വിദ്വേഷ കമന്റുകള്‍ നിറയുന്നത്.

മോദിയുടെ വാരാണസി എന്ന പേരില്‍ കഴിഞ്ഞ ദിവസം സുജിത് ഭക്തന്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വാരാണസിയിലെ ഒരു ഗല്ലിയിലെ മോശം അവസ്ഥയെക്കുറിച്ച് സുജിത് വീഡിയോയില്‍ പറഞ്ഞിരുന്നു.

വഴിയരികില്‍ മാലിന്യം തള്ളിയതിനെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്.

ഇതിനെതിരെയാണ് സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണം. വാരാണസിയില്‍ നവീകരണ പ്രവര്‍ത്തി നടക്കുകയാണെന്നും അതിനിടയിലുള്ള വീഡിയോ പങ്കുവെച്ചത് ബോധപൂര്‍വമാണെന്നുമാണ് ചിലരുടെ കമന്റ്.

കേരളത്തില്‍ ഒരു മഴപെയ്താല്‍ പോലും വെള്ളം കയറുന്ന സ്ഥിതിയാണെന്നും അത് മറച്ചുവെച്ച് വാരാണസിയെ കുറ്റം പറയുകയാണെന്നുമാണ് മറ്റൊരു കമന്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sanghparivar aganst Sujith Bhakthan