മലയാളികള്‍ക്ക് പരിചിതയായ നടിയാണ് സംഗീത. ബാലതാരമായി സിനിമാരംഗത്തേക്ക് വന്ന സംഗീത ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു. തന്റെ കരിയറില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞിരുന്നു.
മലയാളികള്‍ക്ക് പരിചിതയായ നടിയാണ് സംഗീത. ബാലതാരമായി സിനിമാരംഗത്തേക്ക് വന്ന സംഗീത ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു. തന്റെ കരിയറില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞിരുന്നു.
മലയാളികള്‍ എപ്പോഴും സംഗീതയെ ഓര്‍ത്തെടുക്കുന്നത് ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ്. ശ്യാമള പോലെ മറ്റൊരു കഥാപാത്രം ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ സംഗീത.
‘അതിനെപ്പറ്റിയൊന്നും ചിന്തിച്ചിട്ടില്ല. എല്ലാ സിനിമകളും ഇഷ്ടപ്പെട്ട് ചെയ്തതാണ്. അക്കൂട്ടത്തില്‍ ‘ക്രൈം ഫയലും‘ അതിലെ സിസ്റ്റര്‍ അമലയും എനിക്ക് സ്പെഷ്യലാണ്. ചിലപ്പോള്‍ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചെയ്ത സിനിമയായതുകൊണ്ടാകാം. സിസ്റ്റര്‍ അമല മനസിലെവിടെയോ ഉടക്കിക്കിടപ്പുണ്ട്,’ സംഗീത പറയുന്നു.
അഭിനയത്തില്‍ സജീവമാകണമെന്നുതന്നെയാണ് ഇപ്പോഴത്തെ തീരുമാനമെന്നും സംഗീത പറയുകയുണ്ടായി. കുട്ടിക്കാലംമുതല്‍ അഭിനയിക്കുകയാണ് സിനിമ വേറൊരു ലോകമാണെന്നും നടി പറഞ്ഞു.
‘സ്ഥിരം ജോലിപോലെയല്ലല്ലോ. ഓരോ സിനിമയിലും ഓരോ കഥാപാത്രങ്ങളാണ്. ഓരോ സീനുകളാണ് ചെയ്യുന്നത്. ഒരേ ശീലങ്ങളല്ല. ആവര്‍ത്തനമില്ല. ഓരോ ദിവസവും പുതുമയുള്ളതാണ്. ക്രിയേറ്റീവായ ഒരുപാടുപേര്‍ പ്രവര്‍ത്തിക്കുന്ന ഇടം. അങ്ങനെയുള്ള ക്രിയേറ്റേഴ്സിനൊപ്പം അഭിനയിക്കാന്‍ രസമാണ്.
ചില പുതിയ സംവിധായകരുടെ മെയ്ക്കിങ് കാണുമ്പോള്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തോന്നാറുണ്ട്. തമാശയും ഗൗരവവുമൊക്കെയുള്ള വ്യത്യസ്തമായ നല്ല വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം,’ സംഗീത പറഞ്ഞു.
സംഗീതയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ വന്ന ഈ സിനിമ 60 കോടിക്ക് മുകളില്‍ സ്വന്തമാക്കി.
Content highlight: Sangeetha says Crime File’ and movie and the character sister Amala are special to me