മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയില്‍ എത്തിയ സംഗീത് 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്. സംഗീതിനെ ഇന്‍ഡസ്ട്രിയില്‍ ആക്ടറെന്ന നിലയില്‍ വലിയ രീതിയില്‍ സഹായിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രവും നസ്‌ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുകയായിരുന്നു.
ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണ് സംഗീതിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നിവിന്‍ പോളിയ്‌ക്കൊപ്പം ചിത്രത്തില്‍ സംഗീതിന്റെ കോമ്പിനേഷനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. ചിത്രത്തിലെ മാന്ത്രികം എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രേക്ഷക പ്രതീക്ഷ വര്‍ധിച്ചിരിക്കുന്നത്. അതേസമയം സംഗീതുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകപരമായ വസ്തുതയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
2025ല്‍ മോഹന്‍ലാലിനൊപ്പം ഹൃദയപൂര്‍വം എന്ന ചിത്രത്തിലൂടെ ഓണം റിലീസിന് സംഗീത് പ്രതാപ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരുന്നു. ഇപ്പോഴിതാ 2026 ഓണത്തിന് മലയാളത്തിലെ യുവ എന്റര്‍ടെയിനറായ നിവിന്‍ പോളിയ്‌ക്കൊപ്പം തിയേറ്ററുകളിലേക്കെത്തുകയാണ് താരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഹോം നഴ്‌സായ ജെറി തോമസ് എന്ന ക്യാരക്ടറായിട്ടായിരുന്നു താരം വേഷമിട്ടത്. ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷനായിരുന്നു ചിത്രത്തിന്റെ വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന്. പല കോമഡി സീനുകളിലും ലാലേട്ടനൊപ്പം കട്ടയ്ക്ക് നിന്ന സംഗീത് ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയിരുന്നു.
പ്രേമലുവിലൂടെ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത ഗിരീഷ് എ.ഡിയ്‌ക്കൊപ്പം റോം-കോം ഴോണറിലെ അതികായനായ നിവിന്‍ പോളിയും ചേരുന്ന ചിത്രത്തില്‍ സംഗീതും ഉണ്ടെന്നുള്ള ഫാക്ടര്‍ പ്രേക്ഷകര്‍ക്ക് ഓണം ചിത്രങ്ങളില്‍ ബെത്‌ലഹേമിനെ ഫേവറിറ്റ് ആക്കാന്‍ സഹായകരമാകുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം ഓണത്തിനും സംഗീത് ചിത്രം ഹിറ്റടിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് പ്രേക്ഷകര്‍.
Content Highlight: Sangeeth Prathap to appear in Onam release Bethlahem Kudumba unit movie after laste year onam release Mohanlal starrer movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.