അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം
Kerala
അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th December 2025, 1:02 pm

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം.

രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചിത്രമടക്കം സോഷ്യല്‍മീഡിയയിലൂടെ പരസ്യപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് സന്ദീപ് വാര്യര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

കേസില്‍ നാലാം പ്രതിയായിരുന്നു സന്ദീപ്.

അതിജീവിതയുടെ പരാതിയിലായിരുന്നു കേസെടുത്തത്. ഇതേ കേസില്‍ രാഹുല്‍ ഈശ്വറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പത്ത് ദിവസം ജയിലില്‍ കഴിഞ്ഞ രാഹുല്‍ ഈശ്വര്‍ ഒടുവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ച രണ്ട് യുവതികള്‍ക്കെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണങ്ങളാണ് നടന്നത്.

കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ അതിജീവിതകളെ അപമാനിക്കുന്നതിനായി വലിയ ഗൂഢാലോചന നടന്നുവെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ചര്‍ച്ചകള്‍ നടന്നതെന്നും സി.പി.ഐ.എം നേതാവ് പി. സരിന്‍ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്ന ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ടീമിന്റെ വ്ട്‌സ്ആപ്പ് ഗ്രൂപ്പുകൡലൂടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ആരോപണം.

Content Highlight: Sandeep Varrier granted anticipatory bail in survivor’s insult case