സൂപ്പര്‍ ഹീറോ അല്ല, ഫാന്റസി ചിത്രം; കോസ്മിക് സാംസണ്‍ എന്റെ കുട്ടി ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു: സന്ദീപ് പ്രദീപ്
Malayalam Cinema
സൂപ്പര്‍ ഹീറോ അല്ല, ഫാന്റസി ചിത്രം; കോസ്മിക് സാംസണ്‍ എന്റെ കുട്ടി ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു: സന്ദീപ് പ്രദീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th December 2025, 7:21 am

വരാന്‍ പോകുന്ന ‘കോസ്മിക് സാംസണ്‍’ ഒരു ഫാന്റസി ചിത്രമായിരിക്കുമെന്ന് നടന്‍ സന്ദീപ് പ്രദീപ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രമാണ് കോസ്മിക് സാംസണ്‍. ‘എക്കോ’യ്ക്ക് ശേഷം സന്ദീപ് നായക വേഷത്തില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ഉടനെ ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവമാണ് സിനിമയുടെ പേര് പുറത്ത് വിട്ടത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താമത്തെ ചിത്രമായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഭിജിത്ത് ജോസഫാണ്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ പുതിയ ചിത്രമായ കോസ്മിക് സാംസണിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സന്ദീപ്.

‘കോസ്മിക് സാംസണ്‍ മുഴുവനായിട്ടും ഒരു എന്‍ര്‍ടെയ്‌നറാണ്. വളരെ ചില്ല് ചെയ്ത് കാണാന്‍ കഴിയുന്ന ഒരു സിമ്പിള്‍ സിനിമയായിരിക്കും അത്. എക്കോയുടെ കഥ പോലെ ഒരുപാട് ചിന്തിക്കേണ്ട കാര്യങ്ങളൊന്നം ഈ ചിത്രത്തില്‍ വരുന്നില്ല, സിമ്പിളായിട്ടൊരു സിനിമയാണ്,’ സന്ദീപ് പ്രദീപ് പറഞ്ഞു.

എക്കോയുടെ റിലീസിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയാണ് കോസ്മിക് സാംസണെന്നും പടക്കളത്തിന് ശേഷം താന്‍ ഈ സിനിമ കമ്മിറ്റ് ചെയ്തിരുന്നുവെന്നും സന്ദീപ് പറഞ്ഞു. നല്ലൊരു സിനിമയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സിനിമ താന്‍ തന്റെ കുട്ടി ഫാന്‍സിന്‍സിന് ഡെഡിക്കേറ്റ് ചെയ്യുകയാണെന്നും സന്ദീപ് പറഞ്ഞു. അടുത്തതായി താന്‍ കണ്ട് മുട്ടിയ ബ്രില്ല്യന്റ് നറേറ്ററാണ് ,സിനിമയുടെ സംവിധായകനായിട്ടുള്ള അഭിജിത്ത് ജോസഫെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാഗ്ലൂര്‍ ഡെയ്സ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, മിന്നല്‍ മുരളി, ആര്‍.ഡി. എക്സ് ,ഡിറ്റക്ടീവ് ഉജ്ജ്വലന്‍ തുടങ്ങിയവയാണ് വീക്കന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ മറ്റ് പ്രൊഡക്ഷന്‍. എക്കോ നേടിയ വമ്പന്‍ വിജയത്തിന് ശേഷം സന്ദീപ് ഭാഗമാകുന്ന ചിത്രത്തെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.

അഭിഷേക് വസന്ത്, അഭിജിത്ത് ജോസഫും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ദീപക് മേനോനാണ്. ലോക, കള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചമന്‍ ചാക്കോയാണ് കോസ്മിക് സാമ്സണിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

Content Highlight: Sandeep Pradeep says his upcoming Cosmic Samson will be a fantasy film