എക്കോ എന്ന സിനിമ എപ്പോഴും ചെയ്യാവുന്ന ഒരു സിനിമയല്ലെന്നും അത്രയേറെ കായിക ക്ഷമതയും അധ്വാനവും വേണ്ട ഒരുപാട് രംഗങ്ങള്‍ ആ സിനിമയിലുണ്ടായിരുന്നുവെന്നും നടന്‍ സന്ദീപ് പ്രദീപ്. മാത്യഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
എക്കോ എന്ന സിനിമ എപ്പോഴും ചെയ്യാവുന്ന ഒരു സിനിമയല്ലെന്നും അത്രയേറെ കായിക ക്ഷമതയും അധ്വാനവും വേണ്ട ഒരുപാട് രംഗങ്ങള്‍ ആ സിനിമയിലുണ്ടായിരുന്നുവെന്നും നടന്‍ സന്ദീപ് പ്രദീപ്. മാത്യഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
കായികക്ഷമത ഒരുപാട് വേണ്ടി വന്നത് കൊണ്ട് തന്നെ സിംഗിള്‍ ടേക്കില്‍ ഒരു സീന്‍ ഓക്കെയായാല്‍ അത്രയ്ക്ക് ആശ്വാസമായിരുന്നുവെന്നും നടന്‍ പറഞ്ഞു.

സന്ദീപ് പ്രദീപ് Photo: Sandeep Pradeep/ facebook.com
‘ടേക്കുകള്‍ എത്ര കൂടുന്നുവോ അത്രമേല്‍ അധ്വാനവും കൂടിയ ഈ സിനിമയുടെ ലൊക്കേഷനിലെ അനുഭവങ്ങള്‍ ഏറെയായിരുന്നു. പലപ്പോഴും കിലോമീറ്ററുകള്‍ നടന്നാണ് ഞങ്ങള്‍ ഓരോ സ്ഥലത്തും എത്തിയിരുന്നത്. കനത്ത മഞ്ഞും മഴയുമൊക്കെ നിറഞ്ഞ പ്രദേശത്തെ ഷൂട്ടിങ് പലപ്പോഴും ദുഷ്‌കരമായിരുന്നു.

Eko/ Theatrical poster
ലൊക്കേഷനിലേക്ക് പോകുമ്പോള്‍ എപ്പോഴും കൂടെക്കരുതിയിരുന്ന ഒരു സാധനം ഉപ്പായിരുന്നു. കാരണം അത്രമേല്‍ അട്ടശല്യമുള്ള പ്രദേശത്ത് അതിന്റെ കടി കിട്ടാത്ത ആരുമുണ്ടായിരുന്നില്ല. ആദ്യം അട്ട കടിച്ചപ്പോള്‍ നല്ല വേദന തോന്നിയെങ്കിലും പിന്നെ അത് ശീലമായി.’ സന്ദീപ് പ്രദീപ് പറയുന്നു.
സിനിമാ മോഹികളായ കുറെ കൂട്ടുകാരും അവര്‍ക്കൊപ്പം ചെയ്ത ഷോര്‍ട്ട് ഫിലിമുകളുമാണ് തന്നെയും സിനിമയുടെ ലോകത്ത് എത്തിച്ചതെന്നും ഷോര്‍ട്ട് ഫിലിമില്‍ അഭിനയത്തിനൊപ്പം സംവിധാന സഹായവും എഴുത്ത് സഹായവുമൊക്കെയായി എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പടക്കളത്തിന് ശേഷം സന്ദീപ് പ്രദീപ് നായക വേഷത്തിലെത്തിയ ചിത്രത്തില്‍ ബിയാന മോമിന്‍, നരേന്‍, വിനീത്, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Sandeep Pradeep says Eko is a film that required a lot of physical fitness