ഗാലക്‌സി നോട്ട് 510 മുന്‍കൂട്ടി ബുക്ക് ചെയ്യാം; വില 30,900 രൂപ
Big Buy
ഗാലക്‌സി നോട്ട് 510 മുന്‍കൂട്ടി ബുക്ക് ചെയ്യാം; വില 30,900 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2013, 4:22 pm

ന്യൂദല്‍ഹി: സാംസങ് ഗാലക്‌സി നോട്ട് 510 ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാം. സാംസങ് ഇ-സ്‌റ്റോര്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. 30,900 രൂപയാണ് പുതിയ ടാബ്ലറ്റിന്റെ പ്രീ ഓര്‍ഡര്‍ ചാര്‍ജ്.[]

ആപ്പിളിന്റെ ഐപാഡ് മിനിയുമായി ഏറ്റുമുട്ടാനാണ് സാംസങ് പുതിയ ടാബ്ലറ്റുമായി എത്തുന്നത്. ഗാലക്‌സി നോട്ട് 8.8 തന്നെയാണ് ഗാലക്‌സി നോട്ട് 510 എന്ന പേരില്‍ എത്തുന്നത്.

8 ഇഞ്ച് സ്്ക്രീനാണ്  ഈ ടാബ്ലറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. കാഴ്ച്ചയില്‍ കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ ആപ്പിളിന്റെ 7.9 ഇഞ്ച്  ടാബ്ലറ്റുമായി സാമ്യമുണ്ടെന്നും വാര്‍ത്തയുണ്ട്.

എക്‌സിയോണ്‍ ക്വാഡ് പ്രോസസ്സറുമായാണ് ഗാലക്‌സി ടാബ്ലറ്റ് എത്തുന്നത്. ആന്‍ഡ്രോയിഡ് 4.1.2 ജെല്ലി ബീന്‍ വേര്‍ഷനാണ് ഇതിലുള്ളത്.