ന്യൂദല്‍ഹി: ദല്‍ഹി-ലാഹോര്‍ സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് നേതാവിനും ഹിന്ദുത്വ തീവ്രവാദികള്‍ക്കും പങ്കുണ്ടെന്ന് മുഖ്യ പ്രതി സ്വാമി അസീമാനന്ദ . സി.ബി.ഐ ചോദ്യം ചെയ്യലില്‍ സ്വാമി അസീമാനന്ദ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു
ബോംബിനെ ബോംബുകൊണ്ടു തന്നെ നേരിടണമെന്ന് താന്‍ പറഞ്ഞതായി അസീമാനന്ദ സമ്മതിച്ചു. സംത്സോത എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന് ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
80% മുസ് ലീങ്ങളുള്ള സ്ഥലമായ മലേഗാവില്‍ സ്‌ഫോടന പരമ്പര ആരംഭിക്കാനാണ് പദ്ധതി തയാറാക്കിയത്. സ്വാതന്ത്ര്യാനന്തരം ഹൈദരാബാദ് നൈസാം പാക്കിസ്ഥാനില്‍ ചേരാന്‍ ആഗ്രഹിച്ചതിനാലാണ് ഹൈദരാബാദ് മക്ക മസ്ജദില്‍ സ്‌ഫോടനം നടത്തിയത്. അജ്മീര്‍ ദര്‍ഗയില്‍ ഏറെ ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുന്നതിനാല്‍ അവരെ ഭീഷണിപ്പെടുത്തി ഒഴിവാക്കാനാണ് അവിടെ സ്‌ഫോടനം നടത്തിയതെന്നും മൊഴിയില്‍ പറയുന്നു.
2007ഫെബ്രുവരി 18നാണ് സംത്സോത എക്‌സ്പ്രസിലില്‍ സ്‌ഫോടനം നടന്നത്. ഇരട്ട സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഏറെയും പാക് പൗരന്‍മാരായിരുന്നു.
