അഖിലേഷ് പറഞ്ഞു, പ്രവര്‍ത്തകര്‍ ഏറ്റെടുത്തു; ബി.ജെ.പി വിജയിച്ചതിന് പിന്നാലെ സമാജ്‌വാദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
national news
അഖിലേഷ് പറഞ്ഞു, പ്രവര്‍ത്തകര്‍ ഏറ്റെടുത്തു; ബി.ജെ.പി വിജയിച്ചതിന് പിന്നാലെ സമാജ്‌വാദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th March 2022, 4:42 pm

ലഖ്‌നൗ: സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിച്ചതിന് യു.പിയില്‍ സമാജ് വാദി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തലേദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിച്ചതിനാണ് കേസ്.

വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മോഷണം പോയെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിക്കുകയും വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് രാപ്പകല്‍ മുഴുവന്‍ ഇ.വി.എമ്മുകള്‍ സംരക്ഷിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേദിവസം രാത്രിയും അടുത്ത ദിവസവും, സംസ്ഥാനത്തെ 75 ജില്ലകളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചുകൂടി, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

നൂറ് കണക്കിന് സമാജ് വാദി പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Content Highlights: Samajwadi Party Workers Who “Guarded” EVMs Face Police Cases Across UP