എഡിറ്റര്‍
എഡിറ്റര്‍
അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ എ.ബി.വി.പിയെ തകര്‍ത്ത് സമാജ്‌വാദി പാര്‍ട്ടിയുടെ തിരിച്ചുവരവ്:എ.ബി.വി.പിക്ക് ലഭിച്ചത് ഒരുസീറ്റ്
എഡിറ്റര്‍
Sunday 15th October 2017 11:40am

ലക്‌നൗ: അലഹബാദ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് കനത്ത തിരിച്ചടി. നാലു പോസ്റ്റുകളില്‍ സജാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സമാജ്‌വാദി ഛാത്ര സഭ വിജയിച്ചപ്പോള്‍ എ.ബി.വി.പിക്ക് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ.

സോഷ്യലിസ്റ്റ്- ഇടതുപാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി എ.ബി.വി.പിയായിരുന്നു മേധാവിത്വം പുലര്‍ത്തിയത്. എന്നാല്‍ ഇത്തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ വിജയിച്ച് എസ്.സി.എസ് ശക്തമായ തിരിച്ചുവരവു നടത്തി.


Also Read:ഗുരുദാസ്പൂരില്‍ ബി.ജെ.പിക്ക് വന്‍തിരിച്ചടി; ബി.ജെ.പി സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന് കൂറ്റന്‍ലീഡ്


ജനറല്‍ സെക്രട്ടറി പോസ്റ്റിലാണ് എ.ബി.വി.പി ആശ്വാസ ജയം നേടിയത്. 2015ല്‍ അഞ്ച് പോസ്റ്റുകളില്‍ നാലു പോസ്റ്റുകളിലും എ.ബി.വി.പി വിജയംനേടിയിരുന്നു. പ്രസിഡന്റ് സ്ഥാനം മാത്രമാണ് അവര്‍ക്ക് നഷ്ടമായത്. 2016ല്‍ മുന്നേറ്റം ആവര്‍ത്തിച്ച എ.ബി.വി.പി പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ വിജയിച്ചു.

സമാജ്‌വാദി പാര്‍ട്ടിയുടെ അവനിഷ് കുമാറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 3226 വോട്ടുകളാണ് അദ്ദേഹം നേടിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനമാണ് എ.ബി.വി.പിയുടെ പ്രിയങ്ക സിങ് നേടിയത്. 1588 വോട്ടുകള്‍ മാത്രമാണ് പ്രിയങ്കയ്ക്കു ലഭിച്ചത്.

Advertisement