ഇനി ഡിനോസറിന്റെ വരവ്; സലാര്‍ റിലീസ് ഡേറ്റ് പുറത്ത്
പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് ഡേറ്റ് പുറത്ത്. രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രമുള്ള പോസ്റ്ററില്‍ കൂടിയാണ് റിലീസ് ഡേറ്റ് പുറത്ത് വിട്ടത്. ഡിസംബര്‍ 22ന് ചിത്രം റിലീസ് ചെയ്യും. കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.
തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന് വിജയ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയാണ് സലാര്‍. ബാഹുബലി 2വിന് ശേഷം വന്ന സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഡിസാസ്റ്ററുകളായിരുന്നു.

സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നുണ്ട്.
ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

ഹോംബാലെ ഫിലിംസിന്റെ കെ.ജി.ഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍.ഒ- ഒബ്സ്‌ക്യൂറ എന്റര്‍ടെന്‍യ്മെന്റ്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്ഫോര്‍ത്ത്.
Content Highlight: salaar movie release date