എഡിറ്റര്‍
എഡിറ്റര്‍
‘കേക്ക് പണ്ടേ എനിക്കൊരു വീക്ക്‌നെസ് ആണ്’; സാക്ഷിയുടെ കയ്യില്‍ നിന്നും കത്തി തട്ടിയെടുത്ത് കേക്ക് മുറിച്ചെടുത്ത് ധോണി; വൈറലായി സാക്ഷിയുടെ പിറന്നാള്‍ ആഘോഷം, വീഡിയോ
എഡിറ്റര്‍
Monday 20th November 2017 8:46pm

റാഞ്ചി: സാക്ഷി ധോണി, ആ പേരിന്ന് ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കും മനപ്പാഠമാണ്. മുന്‍ നായകന്‍ എം.എസ് ധോണിയുടെ പത്‌നിയായ സാക്ഷി സോഷ്യല്‍ മീഡിയയിലെ താരമാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ധോണിയ്ക്ക് പിന്തുണയുമായി സാക്ഷി എത്താറുമുണ്ട്.

ഇന്നലെയായിരുന്നു സാക്ഷിയുടെ ജന്മദിനം. തന്റെ ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പമായിരുന്നു സാക്ഷി തന്റെ 29ാം പിറന്നാള്‍ ആഘോഷിച്ചത്. ധോണിയ്‌ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന സാക്ഷിയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

ധോണിയുടെ സ്‌റ്റൈലിസ്റ്റായ സപ്ന മോട്ടി ഭവാനിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സാക്ഷി കേക്ക് കട്ട് ചെയ്യാന്‍ നോക്കുന്നതും ഇതിനിടെ സാക്ഷിയുടെ കയ്യില്‍ നിന്നും കത്തി വാങ്ങി ധോണി തന്നെ കേക്ക് മുറിക്കുന്നതും വീഡിയോയില്‍ കാണാം.

ധോണിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. സാക്ഷിയും മകള്‍ സിവയുമെല്ലാം സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരങ്ങളാണ്. ഒരൊറ്റ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്ത കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴേ എന്ന ഗാനം കൊഞ്ചിക്കൊണ്ട് സിവ പാടുന്നത് കേട്ട് അക്ഷരാര്‍ത്ഥതില്‍ എല്ലാവരും ഞെട്ടുകയായിരുന്നു.


Also Read: ‘നിന്റെ ഉഡായിപ്പൊന്നും ഇങ്ങോട്ട് വേണ്ട’; മത്സരം വൈകിപ്പിക്കാന്‍ ലങ്കന്‍ താരത്തിന്റെ കുറുക്കു വിദ്യ; ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന് ഷമിയും, വീഡിയോ


ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിച്ചത്. എന്നാല്‍ സിവ ആ പാട്ട് പഠിച്ചത് തന്നെപ്പോലും ഞെട്ടിച്ചാണെന്ന് ഷീല പറഞ്ഞിരുന്നു.

യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുത്തു. കൃഷ്ണഭക്തരായ ധോണിയുടേയും സാക്ഷിയുടേയും ആഗ്രഹപ്രകാരമാണ് കൃഷ്ണ സ്തുതി സിവയ്ക്ക് പഠിപ്പിച്ചുകൊടുത്തത്. ഷീല ആന്റിയുടെ സോങ് എന്ന് പറഞ്ഞ് സിവ ദിവസവും പാടുന്ന ഗാനം ധോണിയുടെ വീട്ടില്‍ എല്ലാവര്‍ക്കും മനപാഠമായികഴിഞ്ഞെന്നും ഷീല പറയുന്നു.

ധോണി തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ സിവയുടെ പാട്ട് പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ സിവയുടെ ഗാനം വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ സിവയെ അമ്പലപ്പുഴ ഉത്സവത്തിന് ക്ഷണിച്ച് ക്ഷേത്രകമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

Advertisement