ഈ സെഞ്ച്വറിയേക്കാളേറെ സാക്കിബുള്‍ ഗാനിയുടെ സ്‌ട്രൈക് റേറ്റാണ് ചര്‍ച്ചയാകുന്നത്. 320.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റിന്റെ റെക്കോഡും ഇതോടെ ബിഹാര്‍ നായകന്റെ പേരില്‍ കുറിക്കപ്പെട്ടു.
ഇതിനൊപ്പം മറ്റൊരു നേട്ടവും ഗാനി തന്റെ പേരില്‍ കുറിച്ചിരുന്നു. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഗാനി സ്വന്തമാക്കി. നേരിട്ട 32ാം പന്തിലാണ് ബീഹാര്‍ നായകന്‍ റാഞ്ചിയുടെ മണ്ണില്‍ ട്രിപ്പിള്‍ ഡിജിറ്റിലെത്തിയത്.
ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം
(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബീഹാറിനായി ക്യാപ്റ്റന് പുറമെ വൈഭവ് സൂര്യവംശിയും വിക്കറ്റ് കീപ്പര്‍ ആയുഷ് ആനന്ദ് ലോഹരുകയും സെഞ്ച്വറി നേടിയിരുന്നു.
84 പന്തില്‍ 190 റണ്‍സ് നേടിയാണ് വൈഭവ് സൂര്യവംശി കളം വിട്ടത്. 16 ഫോറും ആകാശം തൊട്ട 15 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിങ്‌സ്. ടി-20യെ അനുസ്മരിപ്പിക്കുന്ന 226.19 സ്‌ട്രൈക് റേറ്റിലാണ് വൈഭവ് റണ്ണടിച്ചുകൂട്ടിയത്.
56 പന്ത് പന്തില്‍ 116 റണ്‍സായിരുന്നു ലോഹരുകയുടെ സമ്പാദ്യം. എട്ട് സിക്‌സറും11 ഫോറും അടങ്ങുന്നതായിരുന്നു വിക്കറ്റ് കീപ്പറുടെ ഇന്നിങ്‌സ്.
നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സ് ബീഹാര്‍ സ്‌കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തിയത്. ലിസ്റ്റ് എ ഫോര്‍മാറ്റിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലും ഇതുതന്നെയാണ്.