എഡിറ്റര്‍
എഡിറ്റര്‍
77ാം വയസിലും ഇത്രയും ആവേശകരമായി പ്രണയിക്കാന്‍ കഴിവുള്ള ഒരാളെ അംഗീകരിക്കാനുള്ള ചങ്കൂറ്റമാണ് കേരളം കാണിക്കേണ്ടത്: സജിന്‍ ബാബു
എഡിറ്റര്‍
Tuesday 28th March 2017 11:14am

കോഴിക്കോട്: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ മംഗളം ചാനലിനെയും മലയാളികളുടെ കപട സദാചാരത്തെയും വിമര്‍ശിച്ച് സംവിധായകന്‍ സജിന്‍ ബാബു. ശശീന്ദ്രന്റെ കാര്യത്തില്‍ എഴുപത്തി ഒന്നാം വയസ്സിലും ഇത്രയും ആവേശകരമായി പ്രണയിക്കാനും, ഫോണ്‍ സെക്‌സ് നടത്തുവാനും കഴിവുള്ള ഒരു മനുഷ്യനെ അംഗീകരിക്കാനും ,ആദരിക്കുവാനുമുള്ള ചങ്കുറ്റമാണ് കേരളസമൂഹം കാണിക്കേണ്ടതെന്നാണ് സജിന്‍ ബാബു പറയുന്നത്.

മംഗളം ചാനലിന്റെ മുതലാളിയെ സെപ്റ്റിക് ടാങ്കില്‍ കെട്ടി താഴ്ത്തുകയാണ് വേണ്ടതെന്നും സജിന്‍ ബാബു ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെടുന്നു.


Must Read: ‘മുസ്‌ലീങ്ങളെയെല്ലാം ഞങ്ങള്‍ കൊല്ലും’ എന്നു പ്രഖ്യാപിച്ചുകൊണ്ട് മൂന്നു തവണ അവര്‍ വന്നു: ഗുജറാത്തിലെ കലാപത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു


‘പ്രണയകേളികളും, കാമചേഷ്ടകളും അഭിമാനത്തോടെ അംഗികരിക്കുന്ന ഒരു പൈതൃകമാണ് നമുക്കുള്ളത്.കപട സദാചാരം തലക്ക് കയറിയ മലയാളി സ്വന്തം പാപം ഒളിപ്പിച്ച് വച്ച് കല്ലെറിയുവാന്‍ നില്‍ക്കുകയാണ്.’ അദ്ദേഹം പറയുന്നു.

ഉഭയ സമ്മതപ്രകാരമുള്ള രതിയും പ്രണയവും ദൈവികമാണെന്നു പറയുന്ന അദ്ദേഹം മലയാളികള്‍ക്ക് എന്നാണ് മനുഷ്യനായി ജീവിക്കാന് കഴിയുക എന്ന ചോദ്യമുയര്‍ത്തിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

‘കാമലീലകളില്ലാത്ത കൃഷ്ണനെ ഗോപികമാര്‍ പ്രണയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പ്രണയചേഷ്ടകള്‍ ഇല്ലാത്ത പുരുഷനെ ഒരു സ്ത്രീയും ഇഷ്ടപെടുമെന്ന് ഞാന്‍ കരുതുന്നില്ല. ഉഭയ സമ്മതപ്രകാരമുള്ള രതിയും, പ്രണയവും ദൈവീകമാണ്… ആ രതിയിലെ രേതസ്സ് പുണ്യാഹവുമാണ്.. എന്നാണ് മലയാളീ നിനക്കൊരു മനുഷ്യനായി ജീവിക്കാന്‍ കഴിയുക.. മനോരതി വൈകൃതങ്ങളില്‍ നിന്ന് എന്നാണ് നിനക്ക് മോചനം?…’ അദ്ദേഹം ചോദിക്കുന്നു.

Advertisement