കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
വെറുതെ വിടാനുണ്ടായ കോടതിയുടെ നിരീക്ഷണം അറിഞ്ഞതിന് ശേഷം ആധികാരികമായ മറുപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അതുസംബന്ധിച്ച ഉചിതമായ തീരുമാനവും എടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അതിനായി കർശനമായ നിയമ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതായും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.