ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. ബോളിവുഡിലെ മുന്‍നിര താരങ്ങളായ സുനില്‍ ദത്ത്, നര്‍ഗീസ് ദത്ത് എന്നിവരുടെ മകനാണ് താരം. റോക്കി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന സഞ്ജയ് ദത്ത് വളരെ വേഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടി. കരിയറിന്റെ ഉയരത്തില്‍ നില്‍ക്കുന്ന സമയത്ത് പല വിവാദങ്ങളും നേരിട്ട സഞ്ജയ് ദത്ത് ഇന്ന് സൗത്ത് ഇന്ത്യയിലും തിരക്കുള്ള നടനാണ്.
ഇപ്പോള്‍ കേരളത്തെ കുറിച്ചുള്ള ഓര്‍മകളും മലയാള സിനിമയിലെ നടന്മാരെ കുറിച്ചും സംസാരിക്കുകയാണ് സജയ് ദത്ത്. തനിക്ക് ഏറെ ബഹുമാനം തോന്നിയിട്ടുള്ള രണ്ട് അഭിനേതാക്കാളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് അദ്ദേഹം പറയുന്നു. തന്റെ സഫാരി എന്നൊരു സിനിമ കേരളത്തില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വെച്ചാണ് സിനിമയിലെ ഒരു പാട്ട് ഷൂട്ട് ചെയ്തതെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു.
കേരളം മനോഹരമായ സ്ഥലമാണെന്നും സ്‌നേഹമുള്ള ആളുകളാണ് മലയാളികളെന്നും അദ്ദേഹം പറഞ്ഞു. മികച്ച സിനിമകളാണ് മലയാളത്തിലുള്ളതെന്നും സഞ്ജയ് പറയുന്നു. തനിക്ക് ഫഹദ് ഫാസിലിനെ അറിയാമെന്നും ആവേശം കണ്ട് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി എന്ന കന്നഡ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് ദത്ത്.
‘എനിക്കേറെ ബഹുമാനം തോന്നിയിട്ടുള്ള രണ്ട് അഭിനേതാക്കളാണ് മോഹന്‍ലാല്‍ സാറും മമ്മൂട്ടി സാറും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ സഫാരി എന്നൊരു സിനിമ കേരളത്തില്‍ വെച്ച് എടുത്തിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വെച്ച് നമ്മള്‍ ആ സിനിമയുടെ പാട്ട് ഷൂട്ട് ചെയ്തിരുന്നു.
അതിനുശേഷം നമ്മല്‍ പെരിയാര്‍ നാഷണല്‍ പാര്‍ക്കിലേക്ക് പോയി. അത് മനോഹരമായ സ്ഥലമായിരുന്നു. കേരളത്തില്‍ വളരെ സ്‌നേഹമുള്ള ആളുകളാണ് ഉള്ളത്. മലയാള സിനിമ അടിപൊളിയാണ്. എനിക്ക് ഫഹദിനെ നന്നായി അറിയാം. ആവേശം ഞാന്‍ കണ്ടിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു,’ സഞ്ജയ് ദത്ത് പറഞ്ഞു.
Content Highlight: Sajay Dutt talks about his memories of Kerala and the actors of Malayalam cinema.