എഡിറ്റര്‍
എഡിറ്റര്‍
ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സൈനയ്ക്ക് വിജയത്തുടക്കം
എഡിറ്റര്‍
Thursday 18th October 2012 9:28am

ഒഡന്‍സ്: ഒളിമ്പിക്‌സിന്റെ ആലസ്യത്തിന് ശേഷം രണ്ട് മാസത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ എന്തായാലും പ്രതീക്ഷ തെറ്റിച്ചില്ല.

വിജയ തുടക്കവുമായായിരുന്നു സൈനയുടെ മടങ്ങിവരവ്. ഡെന്‍മാര്‍ക്ക് ഓപ്പണിലെ ഒന്നാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ യോന്‍ ജു ബേയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തകര്‍ത്തത്. സ്‌കോര്‍: 21-17, 21-17.

Ads By Google

39 മിനിറ്റുകൊണ്ട് സൈന മത്സരം പൂര്‍ത്തിയാക്കി. എതിരാളിയായ കൊറിയന്‍ താരത്തെ മികച്ച ഒരു ഷോട്ടുപോലും എടുക്കുന്നതില്‍ നിന്നും സൈന തടഞ്ഞു. ആദ്യം മുതലേ ആധിപത്യം പുലര്‍ത്തിയ മത്സരം സൈന കൈപ്പിടിയിലൊതുക്കുകയായിരുന്നു.

രണ്ടാം റൗണ്ടില്‍ ജപ്പാന്റെ മിനാട്‌സു മിറ്റാനിയെ സൈന ഇന്ന് നേരിടും. ലണ്ടന്‍ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടാന്‍ സൈനയ്ക്ക് ആയിരുന്നു.

Advertisement