ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സെഞ്ച്വറി നേടി ഗുജറാത്ത് താരം സായ് സുദര്‍ശന്‍. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്റെ മൂന്നാം ഐ.പി.എല്‍ സെഞ്ച്വറിയാണിത്.
ഈ സെഞ്ച്വറിക്കൊപ്പം ഐ.പി.എല്ലില്‍ പുതിയൊരു നാഴികക്കല്ലും സായ് സുദര്‍ശന്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം റെക്കോര്‍ഡിട്ടത്. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരം കൂടിയാണ് സായ്.
47 ഇന്നിങ്സുകളില്‍ നിന്നുമാണ് താരത്തിന്റെ നേട്ടം. 48 ഇന്നിങ്സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ച വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടന്നാണ് ഗുജറാത്ത് താരത്തിന്റെ കുതിപ്പ്.
ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍, ഇന്നിങ്സുകളുടെ എണ്ണം