നാഗ ചൈതന്യ ചിത്രം എന്‍.സി. 23; നായികയായി സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st September 2023, 11:05 am
ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസു നിര്‍മിച്ച് അല്ലു അരവിന്ദ് അവതരിപ്പിച്ച് ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന എന്‍.സി. 23ല്‍ നായികയായി സായ് പല്ലവി. നാഗചൈതന്യ നായകനാവുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
‘ലവ് സ്റ്റോറി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

