വൈദ്യുതി ലഭിക്കാന്‍ കണ്‍സെന്റ് ചോദിച്ച എഴുത്തുകാരി സാഹിറയുടെ വീടിന് മുന്‍പില്‍ മതില്‍കെട്ടി ഭൂവുടമ
Daily News
വൈദ്യുതി ലഭിക്കാന്‍ കണ്‍സെന്റ് ചോദിച്ച എഴുത്തുകാരി സാഹിറയുടെ വീടിന് മുന്‍പില്‍ മതില്‍കെട്ടി ഭൂവുടമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd January 2017, 1:03 pm

sahirafb

കുറ്റിപ്പുറം: വൈദ്യുതി ലഭിക്കാനായി കണ്‍സെന്റ് ചോദിച്ചതിന് വീടിന് മുന്നില്‍ വഴിമുടക്കി ഭൂവടമ. സാഹിറ കുറ്റിപ്പുറമെന്ന എഴുത്തുകാരിയ്ക്കും കുടുംബത്തിനും നേരെയായിരുന്നു ഭൂവുടമയുടെ ക്രൂരത.

സര്‍ക്കാര്‍ പതിച്ചു നല്‍കിയ മിച്ചഭൂമിയില്‍ സാമൂഹ്യ  പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് എഴുത്തുകാരിയായ സാഹിറയും കുടുംബവും താമസിക്കുന്നത്.

മിച്ചഭൂമിയിലേക്ക് വഴിയില്ലാത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ ഭൂമിയിലൂടെയായിരുന്നു ഇവര്‍ വഴി നടന്നിരുന്നത്. എന്നാല്‍  വീട്ടിലേക്ക് വൈദ്യുതി ലഭിക്കാന്‍ കണ്‍സെന്റ് ചോദിച്ചതിന് പിന്നാലെ ഭൂവുടമ വഴിയില്‍ കല്ലുകൊണ്ട് മതില്‍ കെട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മിച്ചഭൂമിയായി സര്‍ക്കാര്‍ നല്‍കിയ സ്ഥലത്താണ് സാഹിറയും കുടുംബവും താമസിക്കുന്നത്. 40 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ സ്ഥലമാണ് ഇതെങ്കിലും അവിടെ സാഹിറയുടെ വീട് മാത്രമാണ് ഉള്ളത്.


എന്നാല്‍ ഈ മിച്ചഭൂമിയിലേക്ക് വഴിയില്ലാത്തതിനാല്‍ തന്നെ ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ ഭൂമിയിലൂടെയായിരുന്നു ഇവര്‍ വീട്ടിലേക്ക് എത്തിയിരുന്നത്. സ്വന്തം വീട്ടില്‍ വൈദ്യുതിയെത്താക്കാനായി ഏറെ നാളായി ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വകാര്യ ഭൂവടമയോട് കണ്‍സെന്റ് ചോദിച്ചെങ്കിലും അവര്‍ അത് നല്‍കാന്‍ തയ്യാറായില്ല.

സര്‍ക്കാര്‍ നല്‍കിയ മിച്ചഭൂമിക്ക് ചുറ്റുമായി ഏതാണ്ട് 50 സെന്റോളം ഈ ഭൂവുടമയുടേതാണ്.  കണ്‍സെന്റ് നല്‍കിയാല്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഭൂമി വില്‍പ്പന നടത്താന്‍ കഴിയില്ലെന്നുമാണ് ഇവരുടെ വാദം. കണ്‍സെന്റ് നല്‍കണമെന്ന ആവശ്യവുമായി ഇദ്ദേഹത്തെ സമീപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി സാഹിറയുടെ വീടിന്റെ മുന്‍പിലായി ഇദ്ദേഹം കല്ലിറക്കി വീടിന് മുന്‍പിലായി മതില്‍കെട്ടുകയായിരുന്നു.

എഴുത്തുകാരിയായ സാഹിറയുടെ തണലിലാണ് കുടുംബം കഴിയുന്നത്. സാഹിറയുടെ രണ്ട് അനുജത്തിമാരും ഈ വീട്ടില്‍കഴിയുന്നുണ്ട്.  സാഹിറയുടെ കവിതകള്‍ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഇനി സാഹിറയ്ക്കും കുടുംബത്തിനും വഴിനടക്കണമെങ്കില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ തീരൂ.