ടി – 20 ലോകകപ്പില്‍ സൂപ്പര്‍ നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ താരം സാഹിബ്സാദ ഫര്‍ഹാന്‍. ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ പാക് താരം എന്ന നേട്ടമാണ് താരം തന്റെ പേരില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം.
ഇംഗ്ലണ്ടിനെതിരെ ഫര്‍ഹാന്‍ 45 പന്തില്‍ 63 റണ്‍സാണ് എടുത്തത്. ഇതോടെ ഈ എഡിഷനിലെ തന്റെ റണ്‍സ് 283 ആക്കി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. പിന്നാലെയാണ് പാക് ഓപ്പണറുടെ നേട്ടം. മുഹമ്മദ് റിസ്‌വാനെ മറികടന്നാണ് 29 കാരന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 2021ല്‍ റിസ്‌വാന്‍ 281 റണ്‍സെടുത്തിരുന്നു.
സാഹിബ്സാദ ഫര്‍ഹാന്‍. Photo: Cricket World/x.com
ഈ നേട്ടത്തില്‍ മുന്‍ നായകന്‍ ബാബര്‍ അസം മാത്രമാണ് ഫര്‍ഹാന് മുന്നിലുള്ളത്. താരം 303 റണ്‍സുമായാണ് ഒന്നാം സ്ഥാനത്തിരിക്കുന്നത്. 2021ലായിരുന്നു മുന്‍ പാക് നായകന്റെ റണ്‍വേട്ട.
ടി – 20 ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പാകിസ്ഥാന്‍ താരങ്ങള്‍
(താരം – വര്‍ഷം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
മത്സരത്തില്‍ 16 പന്തില്‍ 25 റണ്‍സ് നേടിയ ഫഖര്‍ സമനും 24 പന്തില്‍ 25 റണ്‍സെടുത്ത ബാബര്‍ അസമുമാണ് അടുത്ത ടോപ് സ്‌കോറര്‍. ഒപ്പം 11 പന്തില്‍ 23 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.
ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍, ജെയ്മി ഒവേര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും പിഴുതു. ആദില്‍ റഷീദും ഒരു വിക്കറ്റ് സ്വന്തമാക്കി.
Harry Brook races to his hundred while keeping England in contention against Pakistan 🙌
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് നിരയില്‍ ഹാരി ബ്രൂക്ക് സെഞ്ച്വറി നേടി. 51 പന്തില്‍ 100 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. താരത്തിന്റെ പ്രകടനത്തില്‍ ഇംഗ്ലണ്ട് വിജയിച്ച് സെമി ഫൈനലിലെത്തിയിരുന്നു.
Content Highlight: Sahibzada Farhan surpass Mohammed Rizwan in most runs for Pakistan in a single edition of T20 World Cup