തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ തുടര്‍ച്ചയായി ആറാം തവണയും പ്രവേശിച്ചു. ഇന്ന് നടന്ന് സെമി മത്സരത്തില്‍ മാലിദ്വീപിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. 25ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. 34ാം മിനിറ്റില്‍ ജെ.ജെ. ലാലുപെഖുല രണ്ടാം ഗോളും നേടിക്കൊടുത്തു.
എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ മാലിദ്വീപിന്റെ അഹമ്മദ് നൗഷാദ് ലീഡ് മടക്കി. പിന്നീട് 66ാം മിനിറ്റില്‍ ജെ.ജെ. ലാലുപെഖുല ഇന്ത്യയുടെ മൂന്നാം ഗോളും നേടി. പക്ഷെ 75ാം മിനിറ്റില്‍ അംദാലിഗോള്‍ നേടിയത് ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് മാലിദ്വീപിന് ഗോളുകള്‍ നേടാനായില്ല. അതേസമയം ഇന്ത്യയും നിരവധി അവസരങ്ങള്‍ പാഴാക്കി.
തുടര്‍ച്ചയായി രണ്ട് തലണ സാഫ്കപ്പ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയാണ് നിലിവലെ റണ്ണറപ്പ്.
