ഹിന്ദി ചലച്ചിത്ര താരം സാധന അന്തരിച്ചു
Daily News
ഹിന്ദി ചലച്ചിത്ര താരം സാധന അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th December 2015, 11:24 am

sadhana

മുംബൈ: പ്രമുഖ ഹിന്ദി ചലച്ചിത്ര താരം സാധന അന്തരിച്ചു. 74 വയസ്സായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മുതല്‍ സാധന ട്യൂമറിനെ തുടര്‍ന്ന് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫ്രിഞ്ജ് ഹെയര്‍സ്‌റ്റൈലുമായി ബോളിവുഡ് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു സാധന ശിവദാസനി. അവരുടെ ഈ ഹെയര്‍സ്റ്റൈല്‍ സാധന കട്ട് എന്ന പേരില്‍ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്.

1960-70 കാലഘട്ടത്തിലെ ഹിന്ദിയിലെ പ്രമുഖ നടിമാരില്‍ ഒരാളായിരുന്നു സാധന ശിവദാസാനി. ലൗ ഉന്‍ സിംല, ഹം ദോനോ, അര്‍സൂ എന്നിവയാണ് സാധനയുടെ പ്രമുഖ ചിത്രങ്ങള്‍.

1964 ല്‍പുറത്തിറങ്ങിയ വോ കോന്‍കോന്‍ തി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഇരട്ട വേഷമായിരുന്നു ഇതില്‍ സാധന ചെയ്തത്. നായികയില്‍ നിന്നും പിന്നീട് നിര്‍മാണരംഗത്തേക്കുംസാധന ചുവടുമാറ്റം നടത്തി.