ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് നടക്കുന്നത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും വിജയം നേടിയിരുന്നു. സീരീസ് ഡിസൈഡറില്‍ വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഇരുവരും കളത്തിലിറങ്ങുന്നത്.
ഇപ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാത്തതിന് പിന്നാലെ രോഹിത് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയും രോഹിത് പദ്ധതികളുടെ ഭാഗമാണെന്നുമാണ് പറഞ്ഞത്. എന്നാല്‍ കൃത്യമായ ഉത്തരമല്ല ബി.സി.സി.ഐ നല്‍കിയതെന്നാണ് സദഗോപന്‍ രമോശ് പറഞ്ഞത്.
‘ഞായറാഴ്ച ലോര്‍ഡ്‌സില്‍ രോഹിത് തന്റെ അവസാന മത്സരം കളിക്കുമെന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥിരം അംഗമാണ് രോഹിത്, അദ്ദേഹം നിലവിലുള്ളിടത്തോളം കാലം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ലോര്‍ഡ്‌സിന്റെ ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല,’ ദോവ്ജിത് സൈകിയ പറഞ്ഞു.
‘രോഹിത്തിനെക്കുറിച്ച് പറഞ്ഞ പ്രസ്താവനയില്‍ നിന്ന് ഒരു കാര്യത്തിനാണ് തീര്‍ച്ച ഉണ്ടാകേണ്ടത്, ‘അവന്‍ കാര്യങ്ങളുടെ പദ്ധതിയില്‍ ഉള്ളിടത്തോളം’ എന്നാണ് അവര്‍ പറഞ്ഞത്. ഈ പ്രസ്താവനയില്‍ പ്രധാനമായ ഒരു ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കിയിട്ടില്ല.
ഭാവിയില്‍ രോഹിത് ശര്‍മ നിങ്ങളുടെ പദ്ധതിയുടെ ഭാഗമാണോ? ഒരു സ്ഥലത്തേക്ക് പോകാന്‍ ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ അയാള്‍ പോകുമോ ഇല്ലയോ എന്നതാണ് ചോദ്യം? അപ്പോള്‍ രോഹിത്തിന്റെ കാര്യത്തിലും ഒരു ചോദ്യമുണ്ട്,’ സദഗോപന്‍ രമേശ് പറഞ്ഞു.