കൊവിഡ്; സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
COVID-19
കൊവിഡ്; സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd April 2021, 11:33 am

മുംബൈ: കൊവിഡ് സ്ഥിരീകരിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യവിദഗ്ധരുടെ ഉപദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറുകയാണെന്ന് സച്ചിന്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. എന്നാല്‍ വീട്ടില്‍ തന്നെ തുടരുന്നുവെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.


അടുത്തിടെ അവസാനിച്ച വേള്‍ഡ് സേഫ്റ്റി ടി-20 സീരീസില്‍ സച്ചിന്‍ കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തിയത് സച്ചിന്‍ നയിച്ച ഇന്ത്യന്‍ ലെജന്‍ഡ്സാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sachin Tendulkar Hospitalised a Week After Testing Positive for Covid-19