എഡിറ്റര്‍
എഡിറ്റര്‍
നൂറ് കോടി സ്വപ്‌നങ്ങളുമായി ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ്’ ട്രെയിലര്‍ പുറത്തിറങ്ങി
എഡിറ്റര്‍
Thursday 13th April 2017 8:06pm

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ അഭ്രപാളികളിലെത്തിക്കുന്ന ‘സച്ചിന്‍: എ ബില്യണ്‍ ഡ്രീസ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സച്ചിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൂടെയെല്ലാം കടന്നു പോകുന്ന ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജെയിംസ് ഏര്‍സ്‌കിന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 200 നോട്ട് ഔട്ടും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ എ.ആര്‍ റഹ്മാനാണ്.


Also Read: ‘കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി; ലൈംഗികമായി ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെ’; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി


സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. വീരേന്ദര്‍ സെവാഗിനെ പോലെയുള്ള സഹതാരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

മെയ് 26-നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്നാണ് നേരത്തേ സച്ചിന്‍ പുറത്തു വിട്ട റിലീസ് തിയ്യതി. കായിക പ്രേമികളെല്ലാം അക്ഷമയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ട്രെയിലര്‍ കാണാം:

Advertisement