എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി ശൈലജയ്‌ക്കൊപ്പം ശബരിമലയില്‍ കയറിയ 51 കഴിഞ്ഞ ഉദ്യോഗസ്ഥക്കെതിരെ തെറിവിളിയുമായി സംഘപരിവാറുകാര്‍
എഡിറ്റര്‍
Sunday 19th November 2017 4:35pm

പത്തനംതിട്ട: ശബരിമലക്ഷേത്രത്തില്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കൊപ്പം കയറിയ ബന്ധുവും എന്‍.എച്ച്.എം നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഉദ്യോഗസ്ഥയുമായ അനില ജനാര്‍ദ്ദനനെതിരെ തെറിവിളിയുമായി സംഘപരിവാറുകാര്‍.

36കാരിയായ നിങ്ങള്‍ എങ്ങനെ ശബരിമലയില്‍ കയറുമെന്ന് ചോദിച്ച് സംഘടിതമായ ആക്രമണമായിരുന്നു അനിലയ്‌ക്കെതിരെ അവരുടെ ഫേസ്ബുക്ക് പേജില്‍ നടന്നത്. അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്നിരിക്കെയാണ് മന്ത്രിക്കൊപ്പം കയറിയ 51 വയസുകഴിഞ്ഞ അനില ജനാര്‍ദ്ദനനെതിരെ ചിലര്‍ രംഗത്തെത്തിയത്.

കോടിക്കണക്കിന് വിശ്വാസികളെയാണ് നിങ്ങള്‍ അപമാനിച്ചിരിക്കുന്നതെന്നും കാണിച്ചത് തെറ്റായ നടപടിയാണെന്നുമായിരുന്നു ഫേസ്ബുക്കില്‍ ഒരാളുടെ പ്രതികരണം.

‘ഹിന്ദുവിന്റെ ആചാരങ്ങളെയും അനിഷ്ടങ്ങളെയും ഹിന്ദുവിന്റെ വിശ്വാസത്തെയും അപമാനിച്ചുകൊണ്ടുള്ളതാണ് ഇതെന്നും ഉറങ്ങുന്നവരെ ഉണര്‍ത്താനാവും ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലെന്നുമാണ്’ മറ്റൊരാളുടെ പ്രതികരണം.


Dont Miss ലോകസുന്ദരി മത്സരത്തില്‍ കുമ്മനടിച്ച് മോദി; വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ വേദിയില്‍ നിന്ന് മോദിയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയുമായി സംഘപരിവാര്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


‘ജനത്തിന്റെ ശാപം നിങ്ങളുടെ മുകളില്‍ ഉണ്ട് , നിങ്ങളുടെ കുടുംബത്തില്‍ സങ്കടം വരുമ്പോള്‍ ഒരു പരനാറിയും കാണില്ല , അന്ന് പ്രപഞ്ച സത്യം എന്ത് എന്ന് അറിയും , ഒരു സംസ്‌കാരത്തെ നശിപ്പിക്കാന്‍ , കുലം മുടിക്കാന്‍ ഉണ്ടായ ജന്മങ്ങള്‍’

‘ഇത് ,അനില സി ജെ വയസ് 43. മന്ത്രി മാഡത്തിനൊപ്പം സന്നിധാന ദര്‍ശനം നടത്തിയ ‘നിരീശ്വരവാദി ഭക്ത ‘ ! … നിലവിലുള്ള നിയമമനുസരിച്ച് നിയമ വിരുദ്ധം .ഭരണഘടന പരിപാലിക്കേണ്ട മന്ത്രിയുടെ നേതൃത്വത്തില്‍ നിയമത്തെ വെല്ലുവിളിക്കുന്നത് കുറ്റത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു..
ഒരു ഭരണകൂടം ഒന്നടങ്കം ജനതയുടെ വിശ്വാസ പ്രമാണങ്ങള വെല്ലുവിളിക്കുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന സമൂഹത്തിന്റെ ഗതികേടിന്റെ പേരില്‍ നമുക്ക് ലജ്ജിക്കാം ..’ എന്നിങ്ങനെയായിരുന്നു കമന്റുകള്‍.

അതേസമയം അനില ജനാര്‍ദ്ദനനെ ശക്തമായി പിന്തുണച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

നിലവില്‍ ഒരു ചിട്ടയുണ്ടെങ്കില്‍ അത് തെറ്റിക്കുന്നത് ശരിയല്ല. പ്രായപരിധി നിശ്ചയിച്ചതിന് ഒരു ഉദ്ദേശ്യമുണ്ട്. അതിന്റെ അന്തസത്തക്ക് നിരക്കാത്തത് ചെയ്തിട്ടില്ല എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ അതൊരു തെറ്റാകുന്നുമില്ല. എന്ന് പ്രതികരിക്കുന്നവരും ഉണ്ട്.

1966 ല്‍ ജനിച്ച ഒരു വ്യക്തിക്ക് 2017 ല്‍ ശബരിമലയില്‍ കയറാന്‍ സങ്കികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു ഒരു പ്രതികരണം. തികഞ്ഞ ഭക്തയായ അതും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ പരസ്യമായി തെറി വിളിക്കയും വധ ഭീഷണി മുഴക്കുകയും ചെയ്തവര്‍ സാമാന്യ ബുദ്ധിയ്ക്ക് നിരാക്കാത്തവര്‍ എന്ന് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുണ്ടെന്നും 51 വയസുകഴിഞ്ഞ സ്ത്രീയാണ് എന്ന് വ്യക്തമായിട്ടും നിര്‍ത്താതെ തെറി വിളിക്കുന്നവരുടെ ലക്ഷ്യം സര്‍ക്കാരിനെ അധിക്ഷേപിക്കുകയും വര്‍ഗ്ഗീയചേരിതിരിവ് ഉണ്ടാക്കി കേരളത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്നും പ്രതികരിക്കുന്നവര്‍ ഉണ്ട്.

‘ചില കണ്ടെത്തല്‍ അവരുടെ ശരീരം കണ്ടാല്‍ അറിയാം 36 വയസ്സേ ആക്കൂ എന്നാണ് അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയുടെ ശരീരം കണ്ട് മാര്‍ക്കിടുന്ന നിന്നോടൊന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ല.’ എന്നും ചിലര്‍ പ്രതികരിക്കുന്നു.

നാഷണല്‍ ഹെല്‍ത്ത് മിഷനിലെ 51 വയസു കഴിഞ്ഞ തികഞ്ഞ ഹിന്ദുമത വിശ്വാസി ആയ ഉദ്യോഗസ്ഥ ( കൗതുകം ലേശം കൂടുതല്‍ ഉള്ളവര്‍ കുന്നത്തുകാല്‍ ചിമ്മിണ്ടി ശീ നീലകേശീ ദേവീ ക്ഷേത്രത്തില്‍ വിളിച്ച് തിരക്കുക) ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കായി ആധുനിക സജീകരണങ്ങളോട് കൂടിയ സര്‍ക്കാര്‍ ആശുപത്രി പണിയുന്നതിനു മേല്‍നോട്ടം വഹിച്ച 51 വയസ്സു കഴിഞ്ഞ ഭക്തയായ സ്ത്രീ ശബരിമല കയറിയതില്‍ എന്തിനാണ് കേരള മുഖ്യമന്തി പിണറായി വിജയനെ തെറി വിളിക്കുന്നത് എന്ന് ചിന്തിക്കുന്നവര്‍ക്ക് കാര്യം പിടി കിട്ടും’ എന്നിങ്ങനെയാണ് ഇവരെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ്.

51 വയസുകഴിഞ്ഞ താന്‍ ആചാരങ്ങളും നിയമങ്ങളും പാലിച്ചാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും തെറ്റായ പ്രചാരണം നടത്തി തന്നെ ചിലര്‍ അവഹേളിക്കുകയാണെന്നും വ്യക്തിഹത്യയാണ് ഇതെന്നും അനില പ്രതികരിച്ചു.

Advertisement