ശബരിമല; ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍
Sabarimala women entry
ശബരിമല; ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍
ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 11:16 am

തിരുവനന്തപുരം: ശബരിമലയിലെ നിലവിലെ സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഡി.ജി.പിയോട് ഗവര്‍ണര്‍ പി. സദാശിവം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നേരത്തെ ഡി.ജി.പിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

അതേസമയം നിലവിലെ സാഹചര്യം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഗവര്‍ണറെ ധരിപ്പിച്ചു.

ALSO READ: “തിരിച്ചുപോകാതെ നിവൃത്തിയില്ല” ; ശബരിമലയില്‍ നിന്ന് മടങ്ങുകയാണെന്ന് രഹ്ന ഫാത്തിമ

രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണത്തില്‍ ശബരിമല നടപ്പന്തലിനു സമീപം എത്തിയിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ നടപ്പന്തല്‍വരെ എത്തിച്ചത്.

പിന്നീട് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. പൊലീസ് സംരക്ഷണത്തില്‍ തന്നെയാണ് ഇവര്‍ തിരിച്ചിറങ്ങുന്നത്.

WATCH THIS VIDEO: