ശബരിമല തീര്‍ത്ഥാടകന്റെ മരണം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
sabarimal women entry
ശബരിമല തീര്‍ത്ഥാടകന്റെ മരണം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 6:30 pm

പത്തനംതിട്ട: ശബരിമലയില്‍ നിന്നും മടങ്ങുന്നതിനിടെ മരിച്ച നിലയില്‍ കാണപ്പെട്ട പന്തളം മുളമ്പുഴയിലെ ശിവദാസന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തുടയെല്ല് പൊട്ടി രക്തസ്രവമുണ്ടായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് ആന്തരികാവയവങ്ങള്‍ക്കൊന്നും പരിക്കില്ല. തുടയെല്ലിന് കാര്യമായ പൊട്ടലാണ് ഉണ്ടായത്. അതിലൂടെ രക്തം വാര്‍ന്നാണ് മരണം. വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ല. ഉയരത്തില്‍ വീണോ അപകടത്തില്‍പ്പെട്ടോ ആവാം തുടയെല്ല് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം.

READ ALSO: മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി

മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ടെന്നും ശരീരത്തിലെ പല ഭാഗങ്ങളും പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്

നേരത്തെ ശിവദാസന്റെ മരണം പൊലീസ് നടപടി മൂലമാണെന്ന സംഘപരിവാര്‍ വ്യാജ പ്രചരണം തള്ളി ശിവദാസന്റെ മകന്‍ രംഗത്ത് വന്നിരുന്നു.
നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നത്. കൂടാതെ ഈ വ്യാജ പ്രചരണം ഏറ്റുപിടിച്ച് കെ.സുരേന്ദ്രനും പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തിയിരുന്നു.