ശബരിമല വിവാദം ഏറ്റില്ല; ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി പന്തളം പിടിച്ചെടുത്ത് എല്‍.ഡി.എഫ്
Kerala
ശബരിമല വിവാദം ഏറ്റില്ല; ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി പന്തളം പിടിച്ചെടുത്ത് എല്‍.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 2:29 pm

പന്തളം: പത്തനംതിട്ട പന്തളം മുന്‍സിപ്പാലിറ്റിയില്‍ ശബരിമല വിവാദം കത്തിക്കാന്‍ ശ്രമിച്ചിട്ടും ഭരണം നഷ്ടപ്പെട്ട് എന്‍.ഡി.എ. 14 സീറ്റില്‍ വിജയിച്ച എല്‍.ഡി.എഫ് പന്തളം പിടിച്ചെടുത്തു. എന്‍.ഡി.എ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 11 സീറ്റ് നേടിയ യു.ഡി.എഫാണ് പ്രതിപക്ഷത്ത്.

കേരളത്തില്‍ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിനൊപ്പം പത്തനംതിട്ടയും നിലകൊണ്ടു. ജില്ലയിലെ മൂന്ന് മുന്‍സിപ്പാലിറ്റികളിലും യു.ഡി.എഫ് ഭരണം നേടി.

പത്തനംതിട്ട നഗരസഭയില്‍ കടുതത് പോരാട്ടമാണ് നടന്നത്. ഒടുവില്‍ കേവല ഭൂരിപക്ഷമായ 17 സീറ്റില്‍ വിജയം നേടി യു.ഡി.എഫ് ഭരണത്തിലേക്ക് കുതിച്ചു. എല്‍.ഡി.എഫിന് 12 സീറ്റും എന്‍.ഡി.എ ഒരു സീറ്റും നേടി.

അടൂരില്‍ 29 സീറ്റുകളില്‍ 11 സീറ്റില്‍ യു.ഡി.എഫും ഏഴ് സീറ്റില്‍ എല്‍.ഡി.എഫും മൂന്നിടത്ത് എന്‍.ഡി.എയും വിജയിച്ചു.

തിരുവല്ല നഗരസഭയില്‍ 18 സീറ്റുകളില്‍ വിജയിച്ച് യു.ഡി.എഫ് ഭരണം നേടി. എല്‍.ഡി.എഫ് 11 സീറ്റ് നേടയിപ്പോള്‍ ഏഴ് സീറ്റുകള്‍ നേടി എന്‍.ഡി.എ കരുത്തുകാണിച്ചു.

Content Highlight: Sabarimala controversy not ignited; LDF captures Pandalam from BJP; NDA in third place