കാര്‍ത്തികേയന്‍ ജീവിച്ചിരുന്നെങ്കില്‍ തീവ്ര രാഷ്ട്രീയവും ജനകീയ ജീവല്‍ പ്രശ്‌നങ്ങളും കേവല സഹതാപത്തിലേക്ക് വഴിമാറുന്നതിനെ ആ ധിഷണാശാലി നഖശിഖാന്തം എതിര്‍ക്കുമായിരുന്നു. നവമാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത് പോലെ “മുരളീധരന്‍ മുതല്‍ ഹൈബി ഈഡന്‍ വരെ നീളുന്ന നാറിയ പിന്തുടര്‍ച്ച കേരളത്തില്‍ ഇനി വിലപ്പോവില്ല. ജി.കാര്‍ത്തികേയന്‍ ഉയര്‍ത്തിയ ആദര്‍ശ രാഷ്ട്രീയത്തിനെതിരാണത്. വാര്‍ഡുതലം മുതല്‍ യോഗ്യരായ നേതാക്കള്‍ എല്ലാ പാര്‍ട്ടിക്കുമുണ്ടെന്നിരിക്കെ ആശ്രിതനിയമനം രാഷ്ട്രീയത്തില്‍ വേണ്ട ഇതുവരെ കണ്ട ജനാധിപത്യമല്ല, ഇനി മുന്നിലുള്ള ജനാധിപത്യം.”
നിങ്ങളെ ഇതുവരെ കേരളത്തിലെ മനുഷ്യര്‍ അറിഞ്ഞിരുന്നത് ആദര്‍ശശാലിയും, കര്‍മ്മധീരനുമായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിന്റെ പുത്രന്‍ എന്ന നിലയിലാണ്. ആ ജനുസ്സില്‍പെട്ട നേതാക്കള്‍ കൊണ്‍ഗ്രസില്‍ കുറവാണ് എന്നതിനാലാവാം, നിങ്ങളുടെ പിതാവ് ജി. കാര്‍ത്തികേയന്‍ കേരളീയ സമൂഹത്തില്‍ നന്നായി ബഹുമാനിക്കപ്പെട്ടിരുന്നു. ഇന്നത്തെ ദിവസമാകട്ടെ, താങ്കള്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെടുകയും, മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു .
ഈ രാജ്യത്ത് ഏതൊരു തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഇടപെടാനും മത്സരിക്കാനും പ്രചാരണം നടത്താനുമെല്ലാം നമ്മുടെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്ല്യാവകാശം നല്‍കുന്നുണ്ട്. ആയതിനാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും അരുവിക്കരയില്‍ മത്സരിക്കുന്നതില്‍, യാതൊരു തെറ്റുമില്ല .
പക്ഷേ നിങ്ങളുടെ സ്ഥാനാര്‍ഥിത്വം യാഥാര്‍ത്ഥ്യമായ ഈ സാഹചര്യത്തില്‍, ഗൗരവതരമായ ഒരു രാഷ്ട്രീയ ചര്‍ച്ചയ്ക്കുള്ള വേദിയാവാന്‍ ഈ തിരഞ്ഞെടുപ്പിനെ അനുവദിക്കില്ല എന്ന യു.ഡു.എഫിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും വികല രാഷ്ട്രീയത്തിന് നിങ്ങള്‍ സഹായിക്കുകയോ, നിമിത്തമാവുകയോ ചെയ്യുന്നു എന്ന് പറയേണ്ടതായി വരും .
കേരളത്തിലെ ജീര്‍ണ്ണിച്ചു നാറിയ സമകാലിക രാഷ്ട്രീയ സമസ്യകള്‍ ഉത്തരം തേടുന്ന ഒരു തിരഞ്ഞെടുപ്പ് ആകേണ്ടതാണ് ജി. കാര്‍ത്തികേയന്‍ എന്ന ആദര്‍ശശാലിക്ക് പിന്‍ഗാമിയേത്തെടുന്ന ഈ രാഷ്ട്രീയയുദ്ധം. ഒരു തിരഞ്ഞെടുപ്പില്‍ അതാതു സമയത്തെ രാഷ്ട്രീയം, ഭരണ നേട്ടങ്ങള്‍, ഭരണത്തിലെ ജനവിരുധത തുടങ്ങിയവ ചര്‍ച്ച ചെയ്യാതെ മരിച്ച നേതാവിന്റെ ഭാര്യയെയോ, കുടുംബാംഗത്തെയോ സ്ഥാനാര്‍ഥിയാക്കി, നീറുന്ന രാഷ്ട്രീയത്തെ ആ പോരാട്ട ഭൂമികയിലേക്ക് അടുപ്പിക്കുക പോലും ചെയ്യാതെ വെറും സഹതാപ തരംഗത്തില്‍ വിജയിച്ചു കയറാന്‍ ശ്രമിക്കുന്നത് പരിഹാസ്യവും, അസംബന്ധവുമാണ്. അതീ കാലഘട്ടത്തിലെ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധവുമാണ്.
താങ്കള്‍ എസ്.എഫ്.ഐയുടെ ഏകപക്ഷീയ വാഴ്ചക്കെതിരെ പോരാടിയ കഥയൊക്കെ അമ്മ പറയുന്നത് കേട്ടു. എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോള്‍ കെ.എസ്.യുവിനു വേണ്ടി നടത്തിയ “സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും” ചാനലുകളില്‍ നിന്നറിഞ്ഞു. താങ്കള്‍ക്കു കെട്ടിവച്ച ക്യാഷ് തിരിച്ചുകിട്ടാന്‍ ആശംസകള്‍. കാരണം താങ്കള്‍ ഒരു കേവല ശമ്പളക്കാരനാണ്. താങ്കളുടെ പിതാവാകട്ടെ, അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കാത്ത ഒരു മാതൃകാ പുരുഷനും.
ഇന്നാട്ടിലെ കൊടിയ അഴിമതികളും രാഷ്ട്രീയ അരാജകത്വങ്ങളും ഒരു പഞ്ചനക്ഷത്ര അഭിസാരികയുടെ സാരിത്തുമ്പില്‍ ഇക്കാലമത്രയും ഈ സംസ്ഥാനത്തിലെ സകല രാഷ്ട്രീയ ചര്‍ച്ചകളും കെട്ടിയിട്ടതും ചര്‍ച്ചയാകേണ്ട ഒരു ഉപതിരഞ്ഞെടുപ്പിനെ കഴിവുറ്റവനും പുസ്തകം വായിക്കുന്ന അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരുവനുമായിരുന്ന കാര്‍ത്തികേയന്റെ വിയോഗത്തിന്റെ സഹതാപ തരംഗത്തിലേക്ക് ചുരുക്കിയില്ലാതാക്കുന്നത് സത്യത്തില്‍ ഒരു രാഷ്ട്രീയ പിതൃശൂന്യതയാണ്.
അതുകൊണ്ട് തന്നെ അരുവിക്കരയില്‍ കഴിവുറ്റ കൊണ്‍ഗ്രസ്സുകാരെ തഴഞ്ഞ് കാര്‍ത്തികേയന്‍ കുടുംബാംഗമായ താങ്കള്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍, ശ്രീ .ശബരീനാഥ്, നിങ്ങള്‍ വിജയിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് അരുവിക്കരയിലെ പ്രബുദ്ധ ജനത തന്നെയാണ്. കാരണം തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രീയ ഭൂമികയെ ചര്‍ച്ചയാക്കാനുള്ള ഒരു വേദി യു.ഡി.എഫും ഉമ്മന്‍ചാണ്ടിയും നിഷേധിച്ചിരിക്കുന്നു എന്ന കാരണത്താല്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ നവമാധ്യമങ്ങള്‍ പ്രചരിക്കുന്ന “അരുവിക്കരയില്‍ ? #?NoSulekha? കാര്‍ത്തികേയനെ അപമാനിക്കരുത് ” എന്ന രാഷ്ട്രീയ കാംബൈനു പ്രസക്തിയുണ്ട് . അതിപ്പോള്‍ താങ്കള്‍ക്ക് നേരെയും തിരിയും ഈ നിമിഷം മുതല്‍ .
കാരണം , സാക്ഷാല്‍ കാര്‍ത്തികേയന്‍ ജീവിച്ചിരുന്നെങ്കില്‍ തീവ്ര രാഷ്ട്രീയവും ജനകീയ ജീവല്‍ പ്രശ്‌നങ്ങളും കേവല സഹതാപത്തിലേക്ക് വഴിമാറുന്നതിനെ ആ ധിഷണാശാലി നഖശിഖാന്തം എതിര്‍ക്കുമായിരുന്നു. നവമാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത് പോലെ “മുരളീധരന്‍ മുതല്‍ ഹൈബി ഈഡന്‍ വരെ നീളുന്ന നാറിയ പിന്തുടര്‍ച്ച കേരളത്തില്‍ ഇനി വിലപ്പോവില്ല. ജി.കാര്‍ത്തികേയന്‍ ഉയര്‍ത്തിയ ആദര്‍ശ രാഷ്ട്രീയത്തിനെതിരാണത്. വാര്‍ഡുതലം മുതല്‍ യോഗ്യരായ നേതാക്കള്‍ എല്ലാ പാര്‍ട്ടിക്കുമുണ്ടെന്നിരിക്കെ ആശ്രിതനിയമനം രാഷ്ട്രീയത്തില്‍ വേണ്ട ഇതുവരെ കണ്ട ജനാധിപത്യമല്ല, ഇനി മുന്നിലുള്ള ജനാധിപത്യം.”
കൂടുതല്‍ വായനക്ക്
ആ നിലയില്‍ നിങ്ങളുടെ സ്ഥാനാര്‍ഥിത്വം, കാര്‍ത്തികേയന്റെ രാഷ്ട്രീയത്തിന് വിരുദ്ധവും അഴിമതിയിലും അരാജകത്വതിലും മുങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടുത്തുവാനുള്ള ഒരു വിഫല ദയനീയ ശ്രമവുമായിരിക്കും .
നാണംകെട്ട വ്യഭിചാരകഥകളിലും, പൊതുഖജനാവ് പച്ചയ്ക്ക് കൊള്ളയടിച്ച ക്രിമിനല്‍ കേസുകളിലും, ബഡ്ജറ്റ് വിറ്റ് കോടികള്‍ കോഴ വാങ്ങിയ അപമാനങ്ങളിലും ഒരു മന്ത്രിസഭയിലെ മിക്കവാറും ആളുകള്‍ ഉള്‍പ്പെടുകയും, ഒരു നക്ഷത്ര അഭിസാരികയുമായി ചേര്‍ത്ത് തന്റെയും, തന്റെ ഓഫീസിന്റെയും, സഹായികളുടെയും പേരുകള്‍ പോലും നാടാകെ പരക്കുകയും ചെയ്ത ഇന്ത്യന്‍ ജനാധിപത്യത്തിലെ അതിദയനീയമായ ഒരു സാഹചര്യം നേരിടുന്ന ഏക മനുഷ്യന്‍ ഉമ്മന്‍ചാണ്ടി മാത്രമായിരിക്കും ഈ മഹാരാജ്യത്ത്.
അടുത്ത പേജില്‍ തുടരുന്നു
തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് യാതൊരു ആത്മവിശ്വാസവും ഇല്ലാത്തതുകൊണ്ടാണ് നിങ്ങളുടെ വീടിന്റെ സ്വീകരണ മുറിയില്‍ നിന്ന് ഇറങ്ങാതെ താങ്കളെ ബ്രെയിന്‍ വാഷ് ചെയ്യേണ്ട ഗതികേടിലേക്ക് ഉമ്മന്‍ചാണ്ടിയും രമേഷും സുധീരനും എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് മറ്റാരേക്കാളും നിങ്ങള്‍ക്ക് ബോധ്യമുണ്ടാകും എന്ന് വിശ്വസിക്കുന്നു.
കേരളത്തിലെ പ്രമുഖനായ ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകനോട് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് “സെപ്റ്റിക് ടാങ്കില്‍ വീണാല്‍ നാറ്റമേ ഉണ്ടാകൂ, മരിച്ചു പോകുകയോന്നുമില്ല എന്നാണ്”. എത്രയൊക്കെ അപമാനം സഹിച്ചാലും ഞങ്ങള്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോവില്ല എന്ന് തന്നെയാണ് അപമാനഭാരത്തിനിടയിലും ഈ കോണ്‍ഗ്രസ് നേതാവ് സൂചിപ്പിക്കുന്നത്.
മരണം ആസന്നമായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ രാഷ്ട്രീയ അശ്ലീലങ്ങളുടെ ദുര്‍ഗന്ധം അസഹനീയമായിരിക്കുന്നു. ആ ബോധ്യം ഏറ്റവും കൂടുതല്‍ ഉള്ളത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി എന്ന കപട രാഷ്ട്രീയക്കാരന് തന്നെയാണ് . അതുകൊണ്ടാണ് രാഷ്ട്രീയ പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് “ജനസമ്പര്‍ക്ക പരിപാടി”എന്ന ജനാധിപത്യ വിരുദ്ധമായ ഫ്യൂഡല്‍ കാലത്തെയും രാജഭരണ കാലത്തെയും അതിദയനീയമാം വിധം ഓര്‍മ്മിപ്പിക്കുന്ന അവസാനത്തെ ആയുധവുമായി മുഖ്യമന്ത്രി ഈ “”തന്നെ പൊക്കല്‍”” പരിപാടിക്ക് മുതിര്‍ന്നിരിക്കുന്നത്.
എന്നിട്ടും തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് യാതൊരു ആത്മവിശ്വാസവും ഇല്ലാത്തതുകൊണ്ടാണ് നിങ്ങളുടെ വീടിന്റെ സ്വീകരണ മുറിയില്‍ നിന്ന് ഇറങ്ങാതെ താങ്കളെ ബ്രെയിന്‍ വാഷ് ചെയ്യേണ്ട ഗതികേടിലേക്ക് ഉമ്മന്‍ചാണ്ടിയും രമേഷും സുധീരനും എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് മറ്റാരേക്കാളും നിങ്ങള്‍ക്ക് ബോധ്യമുണ്ടാകും എന്ന് വിശ്വസിക്കുന്നു.
ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ്. ചരിത്രത്തില്‍ എവിടെയും ഇദ്ദേഹത്തെ പോസ്റ്റീവ് ആയി അടയാളപ്പെടുത്താന്‍ സാധിക്കില്ല. സ്മാര്‍ട് സിറ്റിയും എയര്‍ കേരളയും ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റുമെല്ലാം ജലരെഖയാകുമ്പോള്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞു സാക്ഷാല്‍ കെ കരുണാകരനെ രാജി വെപ്പിച്ച പഴയ ക്ഷുഭിത യൗവ്വനം ഇന്നൊരു അപമാനത്തിന്റെ പേരും പര്യായവുമാണ്.
സുഹൃത്തെ, താങ്കളും അമ്മയും ചാനലുകളിലൂടെ അല്‍പ്പത്തരം വിളമ്പുന്നത് കേട്ടുകൊണ്ടാണ് ഞാനിതെഴുതുന്നത്. ട്രാഫിക് എന്ന സിനിമയിലെ ജോസ് പ്രകാശ് എന്ന നടന്റെ ഒരു സംഭാഷണ ശകലം പ്രചോദനം പോലെ ക്വോട്ട് ചെയ്തുകൊണ്ടാണ് താങ്കള്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത്. പണ്ഡിതനായ ഒരു പിതാവിന്റെ മകന്‍ ദയനീമാംവിധം അല്‍പ്പനാകുന്നത് ലോക ചരിത്രത്തില്‍ ആദ്യമായല്ല. എന്ന് മാത്രമല്ല അത്തരം ഉദാഹരങ്ങള്‍ ധാരാളം കണ്ടെത്താന്‍ കേരളീയ ചരിത്രത്തില്‍ തന്നെ സാധിക്കും.
നിയമം നിയമത്തിന്റെ വഴിക്ക് എന്നത് ഉച്ചരിക്കുന്ന അവസാനത്തെ ഭരണാധികാരി ഉമ്മന്‍ചാണ്ടിയായിരിക്കും. കാരണം അദ്ദേഹം ഈ ഭാഷാപ്രയോഗത്തിന്റെ ആത്മാവ് നഷ്ട്ടപ്പെടുത്തിയ കപടനായ നേതാവാണ്. ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം, കെ കരുണാകരന്റെ അടിയന്തിരാവസ്ഥക്കാലത്ത് “മരിച്ചിട്ടും നാം മഴയത്ത് നിര്‍ത്തിയ”, കക്കയം പോലീസ് ക്യാമ്പില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്ന രാജന്റെ കാലത്തേക്കാള്‍ കെട്ടുപോയ ഒരു ആസുരകാലത്തെയാണ്, വ്യഭിചാരക്കഥകളും, അഴിമതിയുടെ പെരുംപേമാരികളും കൊണ്ട് അടയാളപ്പെടുത്തുന്നത് .
അഴിമതിയുടെ കൂത്തരങ്ങായ വകുപ്പുകളാണ് ഇന്ന് കേരളത്തില്‍ മിക്കവാറും എല്ലാം. എട്ടോളം മന്തിമാര്‍ വിജിലന്‍സ് അന്വേഷണത്തിന്റെ കരിനിഴലിലാണ്. കാര്‍ത്തികേയനെപ്പോലെ നട്ടെല്ലുള്ള നേതാക്കളായ വി.ഡി സതീശനും ബല്‍റാമും പ്രതാപനുമെല്ലാം സഹികെട്ട് ഈ സര്‍ക്കാരിന്റെ അഴിമതികളെ മാധ്യമങ്ങളോട് തുറന്നു പറയേണ്ട ഗതികേടില്‍ എത്തി നില്‍ക്കുന്നു.
മന്ത്രി കെ.പി മോഹനന്റെ ഞെട്ടിക്കുന്ന അഴിമതി കഥകള്‍ പറഞ്ഞുകൊണ്ട് ബ്ലാക്‌മെയില്‍ ചെയ്താണ് ഉമ്മന്‍ചാണ്ടി, മുന്നണിവിടാന്‍ തയ്യാറായ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെതന്നെ യു.ഡു.എഫില്‍ നിലനിര്‍ത്തുന്നത് എന്ന് കേരളത്തിലെ ഏതൊരു പൗരനേക്കാള്‍ നന്നായി താങ്കള്‍ക്കു അറിയാമെന്നു വിശ്വസിക്കുന്നു .
സുഹൃത്തെ, താങ്കളും അമ്മയും ചാനലുകളിലൂടെ അല്‍പ്പത്തരം വിളമ്പുന്നത് കേട്ടുകൊണ്ടാണ് ഞാനിതെഴുതുന്നത്. ട്രാഫിക് എന്ന സിനിമയിലെ ജോസ് പ്രകാശ് എന്ന നടന്റെ ഒരു സംഭാഷണ ശകലം പ്രചോദനം പോലെ ക്വോട്ട് ചെയ്തുകൊണ്ടാണ് താങ്കള്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത്. പണ്ഡിതനായ ഒരു പിതാവിന്റെ മകന്‍ ദയനീമാംവിധം അല്‍പ്പനാകുന്നത് ലോക ചരിത്രത്തില്‍ ആദ്യമായല്ല. എന്ന് മാത്രമല്ല അത്തരം ഉദാഹരങ്ങള്‍ ധാരാളം കണ്ടെത്താന്‍ കേരളീയ ചരിത്രത്തില്‍ തന്നെ സാധിക്കും.
പക്ഷേ, വിരോധാഭാസം എന്തെന്ന് വച്ചാല്‍ അരുവിക്കര മണ്ഡലത്തില്‍ തന്നെ താങ്കളേക്കാള്‍ രാഷ്ട്രീയ പരിജ്ഞാനമുള്ള, ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച മനുഷ്യര്‍ നോക്കുകുത്തികളായി നില്‍ക്കുമ്പോഴാണ് “സഹതാപം ഇരന്നു വാങ്ങുവാനുള്ള ” ദയനീയമായ, പുച്ഛം അര്‍ഹിക്കുന്ന റോളിലേക്ക് താങ്കള്‍ തരം താഴുന്നത് .
ശബരീനാഥ്,
ഒരു പഞ്ചനക്ഷത്ര അഭിസാരികയുടെ സാരിത്തുമ്പില്‍ നിന്നും ഇപ്പോഴും മോചനം ലഭിച്ചിട്ടില്ലാത്ത, സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ അഴിമതിക്കാരെന്ന് സ്വന്തം വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പഴിയെഴുതിയ ഒരു വൃത്തികെട്ട ഭരണകൂടത്തെ “താങ്ങുന്ന” നിയോഗത്തിനാണ് താങ്കള്‍ ഇന്ന് മുതല്‍ സഹതാപം യാചിക്കാന്‍ പോകുന്നത്. പക്ഷേ അതിനെ “കാര്‍ത്തികേയന്റെ സ്വപ്ന സാക്ഷാത്ക്കാരം “എന്ന് താങ്കള്‍ പേരിട്ടു വിളിക്കുന്നത് ശുദ്ധ അശ്ലീലമാണ് .
അച്ഛന്‍ കണ്ട രാഷ്ട്രീയ സ്വപ്നങ്ങളെക്കുറിച്ച് താങ്കള്‍ക്കു ഒരു ചുക്കും അറിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല . പക്ഷേ താങ്കള്‍ ജനമനസ്സുകളില്‍ പിതാവിന്റെ സ്വപ്നം സ്വന്തം സ്വാര്‍ഥത കലര്‍ത്തി വികലമായി അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിലൂടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് അല്‍പ്പം ശ്വാസവായു നല്‍കാനും.
പക്ഷേ നടക്കില്ല മോനെ ദിനേശാ, സ്വന്തം ജനാധിപത്യ ബോധ്യങ്ങളെയും, രാഷ്ട്രീയ നൈതികതകളെയും സഹതാപത്തിന്റെ ബലിക്കല്ലില്‍ ബലിയര്‍പ്പിക്കുന്ന ജനാധിപത്യ വിഡ്ഢിത്വമുള്ള തലമുറയൊക്കെ കേരളത്തില്‍ മരിച്ചു മണ്ണടിഞ്ഞു പോയി. താങ്കള്‍ ചെയ്യാത്ത ഒരു കാര്യം അരുവിക്കരയിലെ മലയാളികള്‍ ചെയ്യും; അത് താങ്കളുടെ പിതാവിനെ ബഹുമാനിക്കുക എന്നതാണ്. അതിന്റെ പ്രായോഗികവല്‍ക്കരണം താങ്കളെ ദയനീയമായി തോല്‍പ്പിക്കുക എന്നതാണ്.
തിരുവനന്തപുരം ലയോള ക്യാമ്പസ്സില്‍ വിദ്യാഭ്യാസം നേടിയ താങ്കള്‍ എസ്.എഫ്.ഐയുടെ ഏകപക്ഷീയ വാഴ്ചക്കെതിരെ പോരാടിയ കഥയൊക്കെ അമ്മ പറയുന്നത് കേട്ടു. എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോള്‍ കെ.എസ്.യുവിനു വേണ്ടി നടത്തിയ “സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും” ചാനലുകളില്‍ നിന്നറിഞ്ഞു. താങ്കള്‍ക്കു കെട്ടിവച്ച ക്യാഷ് തിരിച്ചുകിട്ടാന്‍ ആശംസകള്‍. കാരണം താങ്കള്‍ ഒരു കേവല ശമ്പളക്കാരനാണ്. താങ്കളുടെ പിതാവാകട്ടെ, അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കാത്ത ഒരു മാതൃകാ പുരുഷനും.
ശബരീനാഥിനു സ്വാസ്ഥ്യം നേരുന്നു. ശുഭാശംസകളും.
കൂടുതല്‍ വായനക്ക്