മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യേണ്ടത് ടോപ് ഓര്‍ഡറിലാണെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബ കരീം. ലോവര്‍ ഓര്‍ഡറില്‍ താരത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു കരീം.
‘സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചുവെന്നത് തന്നെ വലിയ കാര്യമാണ്. പക്ഷേ, അവന്‍ എവിടെയാണ് കളിക്കേണ്ടത്? നിങ്ങള്‍ ഓപ്പണിങ് ജോഡിയെ തെരഞ്ഞെടുത്തതിനാല്‍ എന്റെ അഭിപ്രായത്തില്‍ അവന്‍ മൂന്നാമതായോ നാലാമതായോ ആണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടത്.
ലോവര്‍ ഓര്‍ഡറില്‍ സഞ്ജുവിന് സ്ഥാനമില്ല. പ്ലെയിങ് ഇലവനില്‍ ഏക വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അവന്‍ ടോപ് ഓര്‍ഡറില്‍ എത്തണം,’ സാബ കരീം പറഞ്ഞു.
ഏഷ്യാ കപ്പില്‍ എല്ലാ മത്സരങ്ങളിലും സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പെട്ടിരുന്നെങ്കിലും താരത്തിന് രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. ഗ്രൂപ്പ് സ്റ്റേജില്‍ ഒമാനെതിരെയും ഒന്നാം സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെയുമായിരുന്നു ഇത്. ഒമാനെതിരെ മൂന്നാം നമ്പറില്‍ എത്തിയ താരം 45 പന്തില്‍ 56 റണ്‍സെടുത്തിരുന്നു. ഒരു വശത്ത് താരങ്ങള്‍ ഔട്ടായപ്പോഴും താരം ക്രീസില്‍ പിടിച്ച് നിന്നായിരുന്നു ഇന്നിങ്സ് പടുത്തുയര്‍ത്തിയത്.
എന്നാല്‍, പാകിസ്ഥാനെതിരെ ബാറ്റിങ്ങിനെത്തിയപ്പോള്‍ സഞ്ജുവിന് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. അഞ്ചാമത് ബാറ്റിങ്ങിനെത്തിയ താരം 17 പന്തില്‍ 13 റണ്‍സ് എടുത്ത് വേഗം മടങ്ങി. പാകിസ്ഥാനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിലും ബംഗ്ലാദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും മലയാളി വിക്കറ്റ് കീപ്പര്‍ക്ക് അവസരം ലഭിച്ചില്ല. പാകിസ്ഥാനെതിരെ അഞ്ചാം നമ്പറില്‍ ശിവം ദുബെ സഞ്ജുവിന് മുന്നെയെത്തി.
ബംഗ്ലാദേശിനെതിരെ ഏഴ് താരങ്ങള്‍ ബാറ്റിങ്ങിനെയെത്തിയപ്പോഴും സഞ്ജുവിനെ പരിഗണിച്ചില്ല. ദുബെ മൂന്നാമതായി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും താരത്തിന് മുന്നേ ഇറങ്ങി. ഏഷ്യാ കപ്പിന് മുന്നേയുള്ള പരമ്പരകളിൽ ഇന്ത്യന്‍ ഓപ്പണറായിരുന്ന താരത്തിന് ശുഭ്മന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതോടെയാണ് ആ സ്ഥാനം നഷ്ടമായത്.
Content Highlight: Saba Karim says that Sanju Samson should batt at top order and he does not have in lower order