എഡിറ്റര്‍
എഡിറ്റര്‍
‘തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്’ ഭീമന്‍കുരിശ് പൊളിച്ച ഉദ്യോഗസ്ഥരെ പരിഹസിച്ച് എസ് രാജേന്ദ്രന്‍ എം.എല്‍.എ
എഡിറ്റര്‍
Thursday 20th April 2017 11:48am

മൂന്നാര്‍: കയ്യേറി നിര്‍മ്മിച്ച കുരിശ് പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐ.എം നേതാവ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ക്യാമറയ്ക്കുവേണ്ടിയുള്ള കാര്യങ്ങളാണ് ഇന്ന് മൂന്നാറില്‍ നടന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ഥലം പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഇത് ഏറ്റെടുക്കാമായിരുന്നു. അതിനുപകരം കുരിശ് പൊളിക്കുകയാണുണ്ടായത്. ഇത് ലോകമാകെയുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാകുന്ന ദൃശ്യമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കയ്യേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം, അതിന് പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നതെന്തിനെന്ന് അദ്ദേഹം ചോദിക്കുന്നു.


Must Read: സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് സ്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന യു.എസ് കോടതി വിധി: വസ്തുത ഇതാണ് 


ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. എന്ത് ഭാവനയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിശ്വാസികള്‍ക്കിടയില്‍ ഈ നടപടികള്‍ സ്വാഭാവികമായും പ്രശ്നങ്ങളുണ്ടാക്കും. ഉദ്യോഗസ്ഥന്മാര്‍ ഇതൊന്നും തിരിച്ചറിയാത്തവരായി നില്‍ക്കുന്നു. അവര്‍ അധികാരത്തെ ദുര്‍വിനിയോഗം ചെയ്യുകയാണ്.

ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെയും രൂക്ഷമായ ഭാഷയിലാണ് എസ്. രാജേന്ദ്രന്‍ വിമര്‍ശിച്ചത്. മൂന്നാറില്‍ യുദ്ധമൊന്നുമില്ല 144 പ്രഖ്യാപിക്കാനെന്നാണ് അദ്ദേഹം പറഞ്ഞത്.

കയ്യേറ്റം ഒഴിപ്പിക്കണമെന്നത് സി.പി.ഐ.എം നിലപാടാണ്. അതേസമയം അത് നീതി ബോധത്തിന്റെ അടിസ്ഥാനത്തിലാകണം. സര്‍ക്കാരിന് ചീത്തപ്പേരിനുള്ള സ്ഥിതിയാണ് ഇപ്പോഴത്തെ നീക്കമുണ്ടാക്കുക. ഇത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement