ന്യൂദല്‍ഹി: ഇസ്രഈല്‍-ഇറാന്‍ നേതാക്കളുമായി സംസാരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഗാഡിയോണ്‍ മോഷെയുമായും ഫോണില്‍ സംസാരിച്ചതായി ജയശങ്കര്‍ അറിയിച്ചു.
ന്യൂദല്‍ഹി: ഇസ്രഈല്‍-ഇറാന്‍ നേതാക്കളുമായി സംസാരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഗാഡിയോണ്‍ മോഷെയുമായും ഫോണില്‍ സംസാരിച്ചതായി ജയശങ്കര്‍ അറിയിച്ചു.
Had a telecon with Iranian FM Seyed Abbas Araghchi this evening.
Shared India’s deep concern at the recent developments in Iran and the region. @araghchi— Dr. S. Jaishankar (@DrSJaishankar) February 28, 2026
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും നയതന്ത്ര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ജയശങ്കര്‍ പറഞ്ഞു. അരാഗ്ചിയുമായുള്ള സംഭാഷണത്തില്‍, ഇറാനിലും സമീപ മേഖലയിലുമുണ്ടായ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചതായും ജയശങ്കര്‍ അറിയിച്ചു.
Spoke with Israeli FM Gideon Sa’ar this afternoon. Reiterate India’s call for dialogue and diplomacy to de-escalate tensions. @gidonsaar
— Dr. S. Jaishankar (@DrSJaishankar) February 28, 2026
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ വീണ്ടും ആക്രമണം ആരംഭിച്ചു. കുവൈത്തില്‍ ഡ്രോണ്‍ ആക്രമണം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ജനവാസമേഖലയില്‍ ആക്രമണം ഉണ്ടായതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മനാമയിലാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ യു.എസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്താണ് ഇറാന്‍ ആക്രമണം നടത്തിയത്.
ഇറാഖ് ടവറിലേക്ക് ഡ്രോണാക്രമണം നടന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഇറാന്റെ 49 മിസൈലുകള്‍ തകര്‍ത്തിട്ടതായി ജോര്‍ദാന്‍ സൈന്യം പറഞ്ഞു.
Content Highlight: S. Jaishankar speaks to Israeli and Iranian leaders to de-escalate tensions