ഇതിഹാസത്തെ വെട്ടിക്കൂട്ടി മുംബൈയുടെ വജ്രായുധം; സിംഹാസനം ഇനി റിക്കള്‍ട്ടണിന് സ്വന്തം!
Cricket
ഇതിഹാസത്തെ വെട്ടിക്കൂട്ടി മുംബൈയുടെ വജ്രായുധം; സിംഹാസനം ഇനി റിക്കള്‍ട്ടണിന് സ്വന്തം!
ശ്രീരാഗ് പാറക്കല്‍
Wednesday, 29th April 2026, 9:58 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്.

മുംബൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് റിയാന്‍ റിക്കള്‍ട്ടണാണ്. ഐ.പി.എല്ലില്‍ തന്റെ കന്നി സെഞ്ച്വറി നേടിയാണ് റിയാന്‍ മുംബൈയ്ക്ക് വേണ്ടി ആളിക്കത്തിയത്. 55 പന്തില്‍ 10 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 123 റണ്‍സ് നേടി പുറത്താകാതെയാണ് റിയാന്‍ ബാറ്റ് ചെയ്തത്. 223.64 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതോടെ മുംബൈയ്ക്ക് വേണ്ടി ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ മുംബൈയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് റിക്കള്‍ട്ടണിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസ താരം സനത് ജയസൂര്യയെയും സൂപ്പര്‍ താരം തിലക് വര്‍മയെയും മറികടന്നാണ് റെക്കോഡിട്ടത്.

ഐ.പി.എല്‍ ചരിത്രത്തില്‍ മുംബൈയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, പന്ത്, എതിരാളി എന്ന ക്രമത്തില്‍

റിയാന്‍ റിക്കള്‍ട്ടണ്‍ – 44 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സനത് ജയസൂര്യ – 45 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

തിലക് വര്‍മ – 45 – ഗുജറാത്ത് ടൈറ്റന്‍സ്

അതേസമയം റിക്കള്‍ട്ടണിന് പുറമെ 22 പന്തില്‍ 46 റണ്‍സ് നേടിയ വില്‍ ജാക്‌സും മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 31 റണ്‍സ് നേടി മടങ്ങി. മറ്റാര്‍ക്കും മുംബൈയ്ക്ക് വേണ്ടി തിളങ്ങാനായില്ല.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, എഎം ഗസന്‍ഫര്‍, അശ്വനി കുമാര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.

Content Highlight: Ryan Rickelton In Great Record Achievement For Mumbai Indians

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ