ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമും കണക്കുകളും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലില്‍ ഒരിക്കല്‍ കൂടി അവസരം ലഭിക്കാന്‍ ഗെയ്ക്വാദിന് അര്‍ഹത ഏറെയാണ്. എന്നാല്‍, ബാറ്റ് കൊണ്ട് പല തവണ തന്റെ കഴിവ് തെളിയിച്ചിട്ടും അയാളിപ്പോഴും പുറത്ത് തന്നെയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനവുമായി തിളങ്ങിയിട്ടും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന ഒരു താരമാണ് മഹാരാഷ്ട്ര ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ്. ലിസ്റ്റ് എ മത്സരങ്ങളില്‍ മിന്നും ബാറ്റിങ്ങുമായി താരം കളം നിറഞ്ഞ് കളിക്കുകയാണ്. എങ്കിലും മലയാളി താരം സഞ്ജു സാംസണിനെ പോലെ താരത്തിനും ഇന്ത്യന്‍ ടീമിലെ സ്ഥാനം ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്.
ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമും കണക്കുകളും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലില്‍ ഒരിക്കല്‍ കൂടി അവസരം ലഭിക്കാന്‍ ഗെയ്ക്വാദിന് അര്‍ഹത ഏറെയാണ്. എന്നാല്‍, ബാറ്റ് കൊണ്ട് പല തവണ തന്റെ കഴിവ് തെളിയിച്ചിട്ടും അയാളിപ്പോഴും പുറത്ത് തന്നെയാണ്.
ലിസ്റ്റ് എയില്‍ തന്റെ കരിയറില്‍ ഗെയ്ക്വാദിന് 4509 റണ്‍സുണ്ട്. 88 മത്സരങ്ങളിലെ 85 ഇന്നിങ്‌സില്‍ കളിച്ചാണ് മഹാരാഷ്ട്ര താരം ഇത്രയും റണ്‍സ് അടിച്ച് കൂട്ടിയത്. ഏഴ് തവണ പുറത്താവാതെയിരുന്ന താരം മൂന്നക്കം കടന്നത് 17 തവണയാണ്. ഈ ഫോര്‍മാറ്റില്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ എണ്ണമാകട്ടെ 18 എണ്ണവും. ഇതൊക്കെ തന്നെ താരത്തിന്റെ അര്‍ഹതക്കുള്ള അളവുകോലുകളാണ്.
കൂടാതെ, ഈ ഫോര്‍മാറ്റില്‍ ഗെയ്ക്വാദിന് മികച്ച ശരാശരിയുമുണ്ട്. ലിസ്റ്റ് എയില്‍ 28കാരന് 57.80 എന്ന അതുഗ്രന്‍ ശരാശരിയാണുള്ളത്. ഇതാകട്ടെ 3000 റണ്‍സെങ്കിലും എടുത്ത ഇന്ത്യന്‍ താരങ്ങളിലെ ഉയര്‍ന്ന ലിസ്റ്റ് എ ആവറേജാണ്. ഇതിനൊപ്പം മാറ്റ് കൂട്ടുന്ന മറ്റൊരു കണക്ക് കൂടിയുണ്ട് വലം കൈയ്യന്‍ ബാറ്ററുടെ അക്കൗണ്ടില്‍.
വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ പുറത്താവാതെ 220 റണ്‍സ് നേടിയതാണത്. ഇത് തന്നെയാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോറും. ഈ ഇന്നിങ്‌സിനിടയില്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഏഴ് സിക്‌സടിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഗെയ്ക്വാദ് തന്റെ പേരില്‍ എഴുതി കുറിച്ചിരുന്നു. 2022 – 23 സീസണില്‍ ഉത്തര്‍പ്രദേശിനെതിരെയായിരുന്നു താരത്തിന്റെ താണ്ഡവം.
കഴിഞ്ഞ വിജയ് ഹസാരെ ടൂര്‍ണമെന്റിലും ഗെയ്ക്വാദ് മികച്ച പ്രകടനമാണ് നടത്തിയത്. താരം ഏഴ് ഇന്നിങ്‌സില്‍ കളിച്ച് 194 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറി അടക്കമായിരുന്നു താരത്തിന്റെ പ്രകടനം.
ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമല്ല, ഗെയ്ക്വാദ് തന്റെ മികവ് പുലര്‍ത്തിയിട്ടുള്ളത്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴും താരം ബാറ്റ് കൊണ്ട് തിളങ്ങിയിട്ടുണ്ട്. ഇന്ത്യക്കായി ആറ് ഏകദിനത്തില്‍ മഹാരാഷ്ട്ര താരം കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്ന് താരത്തിന് 115 റണ്‍സും നേടാന്‍ സാധിച്ചു. 71 റണ്‍സാണ് 50 ഓവര്‍ ക്രിക്കറ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
എന്നാല്‍ ഗെയ്ക്വാദ് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ട് രണ്ട് വര്‍ഷമാകാനായി. കൃത്യമായി പറഞ്ഞാല്‍ താരം സൗത്ത് ആഫ്രിക്കക്ക് എതിരെ 2023 ഡിസംബറിലാണ് അവസാനമായി ദേശീയ ടീമിനായി കളിച്ചത്. അതിന് ശേഷം നീല കുപ്പായം അണിഞ്ഞ് കളത്തില്‍ ഇറങ്ങാനുള്ള ഭാഗ്യം ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് ലഭിച്ചിട്ടില്ല.
ഇപ്പോള്‍ വീണ്ടും ഗെയ്ക്വാദ് ഇന്ത്യന്‍ ടീമില്‍ കളിക്കുകയാണ്. എന്നാലത്, ഇന്ത്യ എക്ക് വേണ്ടിയാണെന്ന് മാത്രം. എങ്കിലും ടീം ഏതെന്ന് നോക്കാതെ താരം തനിക്ക് കിട്ടിയ അവസരത്തെ മുതലാക്കുകയാണിപ്പോള്‍. പ്രോട്ടിയാസിനെതിരെയുള്ള അനൗദ്യോഗിക ഏകദിനങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായാണ് താരം വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്.
ഇതുവരെ സൗത്ത് ആഫ്രിക്ക എക്കെതിരെ നടന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് ഗെയ്ക്വാദ് 188 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുടെയും അകമ്പടിയോടെയാണിത് എന്നതാണ് ശ്രദ്ധേയം. ഈ പ്രകടനങ്ങളിലൂടെ തനിക് രണ്ട് വര്‍ഷമായി നിഷേധിക്കപ്പെട്ട അവസരത്തെ റാഞ്ചാനാണ് താരം ലക്ഷ്യമിടുന്നത്. ഗെയ്ക്വാദ് അത് നേടിയെടുക്കും എന്ന തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
Content Highlight: Ruturaj Gaikwad have stunning record in List A Cricket; but still didn’t find a place in Indian Cricket Team