ടെഹ്‌റാന്‍: ഇസ്രഈലിന് നേരിട്ടോ അല്ലാതെയോ സൈനിക സഹായം നല്‍കരുതെന്ന കനത്ത താക്കീതുമായി റഷ്യ. ഇസ്രഈലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവിന്റെ മുന്നറിയിപ്പ്.
ടെഹ്‌റാന്‍: ഇസ്രഈലിന് നേരിട്ടോ അല്ലാതെയോ സൈനിക സഹായം നല്‍കരുതെന്ന കനത്ത താക്കീതുമായി റഷ്യ. ഇസ്രഈലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവിന്റെ മുന്നറിയിപ്പ്.
അമേരിക്ക നേരിട്ടോ അല്ലാതെയോ സഹായിക്കുന്നത് ലോകത്തെ അസ്ഥിരത്വപ്പെടുത്തുമെന്നും വിദേശകാര്യമന്ത്രി സെര്‍ജി റിയാബ്‌കോവ് പറഞ്ഞു.
ഇറാനിലെ സഹോദരങ്ങള്‍ കരുതിയിരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തിന് നയതന്ത്ര പരിഹാരം കാണണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. മധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്നും വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.
ഇതൊരു സൂക്ഷ്മമായ പ്രശ്‌നമാണെന്നും എന്നാല്‍ തന്റെ കാഴ്ചപ്പാടില്‍ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും പുടിന്‍ പറഞ്ഞു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രഈലിന്റെ സുരക്ഷയ്ക്കും ഇറാന്റെ ആണവ നയങ്ങളെയും ബഹുമാനിക്കുന്ന ഒരു നയതന്ത്ര പരിഹാരത്തിനും പുടിന്‍ ആഹ്വാനം ചെയ്തു. നാറ്റോയുടെ സൈനിക വിപുലീകരണം അര്‍ത്ഥ ശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ ആരുടെയും മേലും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നതെന്നും പുടിന്‍ പറഞ്ഞു. ഇറാന്റെയും ഇസ്രഈലിന്റെയും എല്ലാ രാജ്യങ്ങളുടെ ഉത്തരവാദിത്തിമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ ആക്രമണത്തില്‍ യു.എസും പങ്കാളിയാകുന്നതില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യു.എസ് ഇറാനെ ആക്രമിച്ചാല്‍ യെമനിലെ ഹൂത്തി വിമതസംഘം വീണ്ടും ചെങ്കടലില്‍ ആക്രമണം തുടരാന്‍ സാധ്യതയുണ്ടെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യെമനിലെ ഹൂത്തി വിമതസംഘം രംഗത്തെത്തിയിട്ടുണ്ട്. ഇസ്രഈല്‍ ആക്രമണത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ഇറാന് അവകാശമുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രതികരിച്ചിരുന്നു.
അതേസമയം ഇസ്രഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നുവെന്നാണ് വിവരം. ടെഹ്‌റാനിലെ ആഭ്യന്തര ആസ്ഥാനം തകര്‍ത്തതായി ഇസ്രഈല്‍ അവകാശപ്പെടുന്നുണ്ട്. സൈനിക ഇടപെടല്‍ സംബന്ധിച്ച് വിലയിരുത്തലുകള്‍ നടത്തുന്നുണ്ടെന്ന് ട്രംപും അറിയിച്ചിരുന്നു.
ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനിലെ 639 പേര്‍ കൊല്ലപ്പെടുകയും 1320 ഓളം പേര്‍ക്ക് പരിക്കേറ്റതായും വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ അവസാന അപ്‌ഡേറ്റ് 224 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു.
Content Highlight: Russia warns that direct military aid to Israel will destabilize the US