ദൃശ്യം 3യിലൂടെ തന്റെ ബോക്‌സ് ഓഫീസ് പവര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ 200 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണ് ദൃശ്യം 3യിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. ദൃശ്യം 3യുടെ വിജയം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളാണ് ലൈനപ്പില്‍.
അതില്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശനുമൊത്തുള്ള പ്രൊജക്ട്. ലെജന്‍ഡറി കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. പ്രിയദര്‍ശന്റെ 100ാമത്തെ ചിത്രമാണ് ഇത്. ആദ്യ സിനിമയും 100ാമത്തെ സിനിമയും ഒരേ നായകനെ വെച്ച് ഒരുക്കുന്നു എന്ന അപൂര്‍വ നേട്ടമാണ് ഈ സിനിമയിലൂടെ പ്രിയദര്‍ശന്‍ സ്വന്തമാക്കുന്നത്.

അടുത്തിടെ ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ പ്രൊജക്ട് ഈ വര്‍ഷം ഉണ്ടായേക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാത്തതിനാലാണ് ഷൂട്ട് വൈകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ പ്രൊജക്ടിന് പകരം ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു പ്രൊജക്ടിലേക്ക് മോഹന്‍ലാല്‍ കടക്കുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെക്കാലമായി കാത്തിരിക്കുന്ന മോഹന്‍ലാല്‍- ദിലീഷ് പോത്തന്‍ പ്രൊജക്ടാകും നടക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ ആന്റണി പെരുമ്പാവൂര്‍ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ ഈ പ്രൊജക്ടിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സിനിമാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഒരുപാട് കാലമായിട്ടുള്ള ആഗ്രഹമാണ്. പോത്തേട്ടന്‍- ലാലേട്ടന്‍ കോമ്പോ ഒന്നിക്കുമ്പോള്‍ അത് ഒരു മാസ് സിനിമയായിരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. വരുംദിവസങ്ങളില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന അതിമനോഹരത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രി ഹിറ്റായ തുടരുമിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. താടിയെടുത്ത പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Announcement dropping very soon 🔥⚡#Mohanlal X #DileeshPothan https://t.co/JUunNdIyiV pic.twitter.com/VRMjdHfSQZ
— Cine Loco (@WECineLoco) May 29, 2026
Content Highlight: Rumors that Dileesh Pothan Mohanlal project will start this year
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
