ഡി.സിയുടെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടാണ് ബാറ്റ്മാന്‍ 2. അനൗണ്‍സ് ചെയ്തിട്ട് രണ്ട് വര്‍ഷമായിട്ടും ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഈയടുത്താണ് പൂര്‍ത്തിയായത്. 2026 ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് സംവിധായകന്‍ മാറ്റ് റീവ്‌സ് അടുത്തിടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ് പിറ്റും ഭാഗമായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാറ്റ്മാന്‍ കോമിക്‌സിലെ ഏറ്റവും പവര്‍ഫുള്‍ വില്ലനായ ഡോക്ടര്‍ അര്‍ഖമിനെയാകും ബ്രാഡ് പിറ്റ് അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. താരം അടുത്തിടെ മാറ്റ് റീവ്‌സിനെ കണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബ്രാഡ് പിറ്റ് ഈ സിനിമയുടെ ഭാഗമായാല്‍ അതിഗംഭീര സിനമാറ്റിക് എക്‌സ്പീരിയന്‍സാകും ആരാധകര്‍ക്ക് ലഭിക്കുക. റോബര്‍ട്ട് പാറ്റിന്‍സന്റെ ബാറ്റ്മാന് ഒത്ത എതിരാളി തന്നെയാകും പുതിയ ഡോക്ടര്‍ അര്‍ഖമെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍. അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അധികം വൈകാതെ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോളിവുഡിലെ മറ്റൊരു വമ്പന്‍ താരമായ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണും ബാറ്റ്മാന് 2വിന്റെ ഭാഗമാകുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കാറ്റ്‌വുമണായാണ് സ്‌കാര്‍ലെറ്റ് വേഷമിടുകയെന്നായിരുന്നു റൂമര്‍. എല്ലാം ഒത്തുവരികയാണെങ്കില്‍ ഡി.സിയുടെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ബാറ്റ്മാന്‍ 2 മാറുമെന്നാണ് പ്രതീക്ഷ.
മാര്‍വലിന്റെ മൂണ്‍ നൈറ്റിലൂടെ ശ്രദ്ധ നേടിയ ഓസ്‌കര്‍ ഐസക്കും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആദ്യ ഭാഗത്തില്‍ പ്രവര്‍ത്തിച്ച അതേ ക്രൂ തന്നെയാകും രണ്ടാം ഭാഗത്തിലെന്നും അഭ്യൂഹങ്ങളുണ്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രമാകും ബാറ്റ്മാന്‍ 2. ഡി.സിയുടെ കംബാക്ക് ചിത്രമാകും ഇതെന്നാണ് ആരാധകര്‍ കരുതുന്നത്.
മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബാറ്റ്മാന്‍ എന്ന കഥാപാത്രത്തിന്റെ ഡിറ്റക്ടീവ് സൈഡാകും ചിത്രം പറയുക. കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. 2019ന് ശേഷം വണ്‍ ബില്യണ്‍ ചിത്രമില്ലാത്ത ഡി.സിയുടെ അവസാന ശ്രമമാണ് ബാറ്റ്മാന്‍ 2.
Content Highlight: Rumors that Brad Pitt might be a part of Batman 2