കൂലി പ്രതീക്ഷിച്ച ലെവലില്‍ ഉയരാത്തതിന് പിന്നാലെ അടുത്ത പ്രൊജക്ടുകളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന രണ്ട് പ്രൊജക്ടുകള്‍ അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നു. തലൈവര്‍ 173 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ ഉടമസ്ഥതതയിലുള്ള രാജ്കമല്‍ ഫിലിംസാണ്.
ഡോണ്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നേടിയ സിബി ചക്രവര്‍ത്തിയാണ് ഈ പ്രൊജക്ടിന്റെ സംവിധായകന്‍. സ്ഥിരം ശൈലിയില്‍ നിന്ന് മാറി കോമഡിക്കും ഫാമിലി ഇമോഷനുകള്‍ക്കും പ്രാധാന്യം നല്‍കിയായിരിക്കും ചിത്രം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിനെക്കാള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്.

തലൈവര്‍ 173 Photo: Raaj Kamal Films International
ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്യാന്‍ മലയാളത്തില്‍ നിന്ന് ഒരു താരത്തെ പരിഗണിക്കുന്നുണ്ടെന്നാണ് പുതിയ റൂമര്‍. ഇതിന് പിന്നാലെ ആരാകും ആ നടനെന്ന ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു. രജിനിയുടെ കഴിഞ്ഞ മൂന്ന് സിനിമകളിലും മലയാളി സാന്നിധ്യമുണ്ടായിരുന്നെന്നും തലൈവര്‍ 173ലും അത് ഉണ്ടാകുമെന്ന് ഉറപ്പായെന്നും പലരും അഭിപ്രായപ്പെടുന്നു.
നിലവില്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന ബേസില്‍ ജോസഫിന്റെ പേരാണ് മുന്‍പന്തിയില്‍. സംവിധായകനായി കരിയര്‍ ആരംഭിച്ച ബേസില്‍ ഇന്ന് മലയാളത്തിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറിയിരിക്കുകയാണ്. മലയാളത്തിനൊപ്പം തമിഴിലും ബേസില്‍ തന്റെ സാന്നിധ്യമറിയിക്കുകയാണ്. റാവഡി എന്ന ചിത്രത്തില്‍ ബേസിലിന് നല്ലൊരു വേഷമാണെന്ന് പ്രൊമോയിലൂടെ വ്യക്തമാണ്.

ബേസിലിനൊപ്പം യുവതാരം നസ്‌ലെന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയിലൂടെ നസ്‌ലെന്‍ തമിഴില്‍ അരങ്ങേറേണ്ടതായിരുന്നു. എന്നാല്‍ ആലപ്പുഴ ജിംഖാനയുടെ തിരക്ക് കാരണം നസ്‌ലെന് ആ ചിത്രം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ തലൈവര്‍ പടത്തിലൂടെ നേരിട്ട് താരം തമിഴിലേക്ക് എന്‍ട്രി നടത്തുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. സന്ദീപ് പ്രദീപിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ജയിലറില്‍ രജിനിക്ക് വില്ലനായി വിനായകനും സുഹൃത്തായി മോഹന്‍ലാലും വേഷമിട്ടിരുന്നു. ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടൈയനില്‍ പ്രധാനവേഷത്തില്‍ മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലായിരുന്നു. ചിത്രം കണ്ടവര്‍ ആരും ഫഹദിന്റെ പാട്രിക് എന്ന കഥാപാത്രത്തെ മറന്നില്ല.

ഏറ്റവുമൊടുവില്‍ റിലീസായ കൂലിയിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു. രജിനിയുടെ വില്ലനായി എത്തിയത് സൗബിന്‍ ഷാഹിറാണ്. ദയാലന്‍ എന്ന കഥാപാത്രം കൂലിയില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. പെര്‍ഫോമന്‍സിനൊപ്പം മോണിക്ക എന്ന പാട്ടിലും ഡാന്‍സിലൂടെ സൗബിന്‍ ഞെട്ടിച്ചു. തലൈവര്‍ 173ല്‍ ഇതുവരെ കാണാത്ത തരത്തില്‍ രജിനിയെ സിബി അവതരിപ്പിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
We have a surprise entry for this film from Mollywood… in an important role…
Fun Family Entertainer ❤️ https://t.co/GsqpDiu9jr
— AB George (@AbGeorge_) February 23, 2026
Content Highlight: Rumors that Basil Joseph might be a part of Thalaivar 173 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
