എഡിറ്റര്‍
എഡിറ്റര്‍
‘വിദ്യാഭ്യാസം എങ്ങനെ ഭാരതവത്കരിക്കാം?’ രാജ്യമെമ്പാടുമുള്ള യൂണിവേഴ്സിറ്റി അധ്യാപകര്‍ക്ക് മോഹന്‍ ഭഗവത് ക്ലാസെടുക്കും
എഡിറ്റര്‍
Friday 24th March 2017 12:16pm

ന്യൂദല്‍ഹി: രാജ്യമെമ്പാടുമുള്ള യൂണിവേഴ്സിറ്റി ടീച്ചര്‍മാര്‍ക്ക് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ക്ലാസെടുക്കും. വിദ്യാഭ്യാസം ‘ഭാരതവല്‍ക്കരിക്കേണ്ടത്’ എങ്ങനെയാണെന്നാണ് മോഹന്‍ ഭാഗവത് പഠിപ്പിക്കുക.

ഇതിനായി മാര്‍ച്ച് 25നും 26നും ആര്‍.എസ്.എസ് ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ രണ്ടു ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കും. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ഈ സെമിനാറില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Also Read: തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; പോസ്റ്റ് ഓഫീസിലെ എ.ടി.എമ്മുകളിലെ സൗജന്യ ഇടപാടുകള്‍ക്ക് ഇടങ്കോലിട്ട് ബാങ്കുകള്‍


ഗ്യാന്‍ സംഘം എന്ന പേരിലാണ് ആര്‍.എസ്.എസ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലെ വിദ്യാഭ്യാസം കൊളോണിയല്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും ദേശീയ മൂല്യങ്ങള്‍ കൊണ്ടുവരാനാണ് ആര്‍.എസ്.എസ് സ്റ്റഡി ക്ലാസ് സംഘടിപ്പിക്കുന്നതെന്നുമാണ് സംഘടനയുടെ അവകാശവാദം.

ആര്‍.എസ്.എസ് നേതാവ് കൃഷ്ണ ഗോപാല്‍ ഉള്‍പ്പെടെയുള്ളവരാണ് സെമിനാര്‍ പാനലിലുള്ളത്. പൊളിറ്റിക്കല്‍ സയന്‍സ്, അന്താരാഷ്ട്ര ബന്ധങ്ങള്‍, ചരിത്രം, ആര്‍ക്കിയോളജി, ശാസ്ത്രം, സോഷ്യോളജി, സിനിമ, എക്ണോമിക്സ്, സാഹിത്യം എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടക്കുകയെന്ന് ആര്‍.എസ്.എസ് പുറത്തിറക്കിയ നോട്ടീസിനെ ഉദ്ധരിച്ച് ഡി.എന്‍.എ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ ആയിരം വര്‍ഷം പഴക്കമുള്ളതാണ്. എന്നിട്ടും ഈ വ്യവസ്ഥ ശക്തമാണ്. വിദേശശക്തികള്‍ക്ക് ചെറിയ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായി തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ‘ എന്നും നോട്ടീസില്‍ പറയുന്നു. തങ്ങളുടെ സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലുമുള്ള വിശ്വാസം വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാക്കിയത് ഇംഗ്ലീഷാണെന്നും ആര്‍.എസ്.എസ് കുറ്റപ്പെടുത്തുന്നു.

Advertisement