ആര്‍.എസ്.പി നേതാവ് ടി.ജെ. ചന്ദ്രചൂഢന്‍ അന്തരിച്ചു
Kerala News
ആര്‍.എസ്.പി നേതാവ് ടി.ജെ. ചന്ദ്രചൂഢന്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st October 2022, 9:41 am

തിരുവനന്തപുരം: മുതിര്‍ന്ന ആര്‍.എസ്.പി നേതാവ് പ്രൊഫ. ടി.ജെ. ചന്ദ്രചൂഢന്‍ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആര്‍.എസ്.പി സംസ്ഥാന, ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 മുതല്‍ 2018 വരെയാണ് ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. രാജ്യത്തെ ഇടത് നേതാക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു.

കോളേജ് അധ്യാപക ജോലി രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ചന്ദ്രചൂഡന്‍ പി.എസ്.സി അംഗമായിരുന്നു. ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

ഈ മാസം നടന്ന ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു.

Content Highlight: RSP leader T. J. Chandrachoodan passed away