ആര്‍.എസ്.പിയുടേത് ദയനീയ തോല്‍വി: കുമ്പസാരം നല്ലതല്ലെന്ന് ചന്ദ്രചൂഢന്‍
Daily News
ആര്‍.എസ്.പിയുടേത് ദയനീയ തോല്‍വി: കുമ്പസാരം നല്ലതല്ലെന്ന് ചന്ദ്രചൂഢന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd July 2016, 11:58 am

cHANDRACHOODAN

തിരുവനന്തപുരം; ആര്‍.എസ്.പിയുടെ മുന്നണി മാറാനുള്ള തീരുമാനം തിടുത്തിലായിപ്പോയെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഢന്‍. മുന്നണിമാറ്റം തടയാനാവാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.പി ക്ക് അര്‍ഹമായ പരിഗണന കിട്ടിയിട്ടുണ്ടാവില്ല. എങ്കില്‍ കൂടി കൂടുതല്‍ ചര്‍ച്ചയ്ക്ക് ശേഷമാകണമായിരുന്നു മുന്നണി മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിക്ക് ഏറ്റത് ദയനീയ തോല്‍വിയാണ്. എന്നാല്‍ ഇനി തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണം. കുമ്പസാരം നടത്തുന്നത് നല്ലതല്ലെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.

ഈ മുന്നണിയില്‍ എത്രകാലം തുടരാവുമെന്നതില്‍ ആശങ്കയുണ്ട്. എന്നാല്‍ പെട്ടെന്ന് മുന്നണി വിടില്ല.  കെ.പി.സി.സി അധ്യക്ഷന്‍ പെരുമാറുന്നത് പ്രതിപക്ഷ നേതാവിനെ പോലെയാണെന്നും ചന്ദ്രചൂഢന്‍ കുറ്റപ്പെടുത്തി.

എല്‍.ഡി.എഫിന്റേത് ഭേദപ്പെട്ട ഭരണമാണ്. അവര്‍ പറയുന്ന കാര്യം പ്രവര്‍ത്തിക്കുന്നെന്നും ചന്ദ്രചൂഢന്‍ വ്യക്തമാക്കി.