‘എൽ ഫാഷറിൽ നടന്നത് ഒറ്റപ്പെട്ട ഒരു സംഭവമല്ല മറിച്ച് ആർ.എസ്.എഫ് നടത്തിയ വംശഹത്യയുടെ മറ്റൊരു അധ്യായമാണ്. മൃതദേഹങ്ങൾ വികൃതമാക്കുന്നത് നിരോധിക്കുകയും മരണപ്പെട്ടവർക്ക് മാന്യമായ ശവസംസ്ക്കാരത്തിനുള്ള അവകാശം ഉറപ്പാക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര, മത മാനദണ്ഡങ്ങളും നഗ്നമായി ലംഘിക്കുന്നു,’ മെഡിക്കൽ വിദഗ്ധരുടെ പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചവരുടെ അന്തസ്സ് സംരക്ഷിക്കുന്ന അന്താരാഷ്ട്ര, മത മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണ് ആർ.എസ്.എഫ് നടത്തുന്നതെന്നും അവർ ആരോപിച്ചു.
ആർ.എസ്,എഫിന്റെ കുറ്റകൃത്യങ്ങൾ കുഴിച്ചിട്ടോ കത്തിച്ചോ ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുഡാൻ ഡോക്ടർമാരുടെ ശൃംഖല പറഞ്ഞു.
എൽ-ഫാഷറിലെ സിവിലിയന്മാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും തെളിവുകൾ രേഖപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
കുറ്റവാളികളെ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കണമെന്നും
അതിനായി അടിയന്തര അന്താരാഷ്ട്ര നടപടി ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.
ഒക്ടോബർ 26ന് നോർത്ത് ഡാർഫർ തലസ്ഥാനമായ എൽ ഫാഷർ നഗരം ആർ.എസ്.എഫ് പിടിച്ചെടുത്തതിനെത്തുടർന്ന് കൂട്ടക്കൊലകളും, ലൈംഗികാതിക്രമങ്ങളും നടത്തിയതായി പ്രാദേശിക മാധ്യമങ്ങളും, അന്താരാഷ്ട്ര സംഘടനകൾ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlight: RSF mass burning and burying bodies in Sudan: Medical experts