ആര്‍.എസ്.സി. ബുക്ക് ടെസ്റ്റ് ഫെബ്രുവരി ഏഴിന്
Pravasi
ആര്‍.എസ്.സി. ബുക്ക് ടെസ്റ്റ് ഫെബ്രുവരി ഏഴിന്
ന്യൂസ് ഡെസ്‌ക്
Monday, 3rd February 2014, 1:02 pm

[]ദമ്മാം: “മുത്ത് നബി വിളിക്കുന്നു” എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി.) ഗള്‍ഫില്‍ ആറു രാഷ്ട്രങ്ങളിലും നടത്തുന്ന ബുക്ക് ടെസ്റ്റിന്റെ ദമ്മാമിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സോണ്‍ നേതാക്കള്‍ അറിയിച്ചു.

കോടമ്പുഴ ബാവ മുസ്‌ലിയാര്‍ രചിച്ച “കാത്തിരുന്ന പ്രവാചകന്‍” എന്ന പുസ്തകത്തെ ആസ്പദിച്ചാണ് ഈ വര്‍ഷത്തെ പരീക്ഷ നടന്നത്.

പുസ്തകത്തോടൊപ്പം വിതരണം ചെയ്യുന്ന അമ്പത് ചോദ്യാവലിക്ക് ഉത്തരം ചെയ്തവരില്‍ നിന്ന് 60% ശതമാനം സ്‌കോര്‍ കരസ്ഥമാക്കിയവരെയാണ് ഫെബ്രുവരി ഏഴിന് നടന്ന രണ്ടാംഘട്ട പരീക്ഷക്ക് പരിഗണിക്കുന്നത്.

1200 ഒന്നാം ഘട്ട മല്‍സരത്തിനായി ചോദ്യാവലിയും പുസ്തകവും വിതരണംചെയ്തതായി ദമ്മാം സോണ്‍ ബുക്ക് ടെസ്റ്റ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് ചാപ്പനങ്ങാടി അറിയിച്ചു.

കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിലൂടെഒന്നാം ഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അമ്പത് ശതമാനത്തിലധികം പേര്‍ രണ്ടാം ഘട്ട പരീക്ഷക്ക് അര്‍ഹരായി.

റെജിസ്‌ട്രേഷന്‍ നമ്പറും യൂണിറ്റും അനുസരിച്ച് നിജപ്പെടുത്തിയ പരീക്ഷാകേന്ദ്രങ്ങള്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയവര്‍ ഉറപ്പു വരുത്തണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

നാഷണല്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയമാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ജി.സി.സി. തലത്തിലും സോണ്‍,സെക്ടര്‍ തലങ്ങളിലും ആകര്‍ഷകമായ മറ്റു സമ്മാനങ്ങള്‍ നല്കപ്പെടും.

ദമ്മാമിലെ ബുക്ക്‌ടെസ്റ്റ് അന്വേഷണങ്ങള്‍ക്ക്താഴെ നല്കിയ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 0553820839, 0553718074, 0544877467.