എഡിറ്റര്‍
എഡിറ്റര്‍
ബി.സി.സി.ഐക്ക് വീണ്ടും തിരിച്ചടി; കൊച്ചി ടസ്‌ക്കേഴ്‌സിന് 800 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
എഡിറ്റര്‍
Tuesday 24th October 2017 3:18pm


ന്യൂദല്‍ഹി: ഐ.പി.എല്‍ കേസില്‍ ബി.സി.സി.ഐക്ക് വീണ്ടും തിരിച്ചടി ഐ.പി.എല്ലില്‍ നിന്ന് കൊച്ചി ടസ്‌ക്കേഴ്‌സിനെ പുറത്താക്കിയതിന് ബി.സി.സി.ഐ 800 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ കോടതി വിധിച്ചു. കോടതി വിധി ബി.സി.സി.ഐക്ക് കൂടുതല്‍ തലവേദനയുണ്ടാക്കിയിരിക്കുകയാണ്.

ഇതോടെ കോടതിക്ക് പുറത്ത് ഒരു ഒത്തുതീര്‍പ്പിനാവും ബി.സി.സി.ഐയുടെ ശ്രമം. നഷ്ടപരിഹാരത്തിനേക്കാള്‍ ഐ.പി.എല്ലില്‍ തിരിച്ച വരാന്‍ കഴിയുക എന്നതാണ് പ്രാധാന്യമെന്ന് ടസ്‌ക്കേഴ്‌സിന്റെ ഉടമകള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. കോടതിയുടെ പുതിയ വിധിയിലൂടെ ടീമിന് തിരിച്ച് ഐ.പി.എല്ലില്‍ കളിക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

പത്ത് വര്‍ഷം നീണ്ട കുട്ടിക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ മാത്രമാണ് കൊച്ചിന്‍ ടസ്‌കേഴ്സ് കേരള മൈതാനത്തിറങ്ങിയത്. 2011 സീസണിലായിരുന്നു ഇത്. ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധന നയിച്ച ടീമില്‍ മുന്‍ ഇന്ത്യന്‍താരവും മലായാളിയുമായ ശ്രീശാന്തും അംഗമായിരുന്നു.


Also Read ‘ദേവരാജന്‍ മാസ്റ്ററും ഒ.എന്‍വിയും ജീവിച്ചിരിപ്പില്ലാത്തത് നന്നായി, പെട്ടേനേ!’; ചിന്തയുടെ അപാരചിന്തയെ ട്രോളി സോഷ്യല്‍ മീഡിയ


ഐ.പി.എല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയ്ക്കാണ് റെന്‍ഡെവ്യൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍ സോര്‍ഷ്യം കൊച്ചി ടസ്‌ക്കേഴ്‌സ് രൂപീകരിച്ചത്. 1560 കോടി രൂപയായിരുന്നു ലേലത്തുക.

ഐ.പി.എല്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് കൊച്ചി ടസ്‌ക്കേഴ്‌സിനെ ബി.സി.സി.ഐ കാരാറില്‍ നിന്നും പുറത്താക്കിയത്. മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതാണ് ടസ്‌ക്കേഴ്‌സുമായുളള കരാര്‍ റദ്ദാക്കാന്‍ കാരണമായത്

Advertisement