തീവ്രം U സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണെന്നും അതില്‍ വയലന്‍സ് നന്നായി ഉണ്ടെന്നും സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തിയ തീവ്രം 2012ലാണ് പുറത്ത് വന്നത്.
തീവ്രം U സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണെന്നും അതില്‍ വയലന്‍സ് നന്നായി ഉണ്ടെന്നും സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തിയ തീവ്രം 2012ലാണ് പുറത്ത് വന്നത്.
രൂപേഷ് പീതാംബരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ ദുല്‍ഖറിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായാണ് ഒരുങ്ങിയത്. ഇപ്പോള്‍ ചോയ്‌സ് നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ തീവ്രം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സിനിമയാണ് തീവ്രം. അതില്‍ വയലന്‍സ് ഇല്ലെന്നാണോ പറയുന്നത്. അതൊരു വയലന്റ് റിവഞ്ച് ലവ് സ്റ്റോറിയാണ്. ക്രൈമിനെ പ്രോത്സാഹിപ്പിക്കുകയല്ലേ ഞാന്‍ ചെയ്യുന്നതെന്ന് അവരെന്നോട് അന്ന് ചോദിച്ചിരുന്നു. ഞാന്‍ സെന്‍സര്‍ ബോര്‍ഡിനോട് പറഞ്ഞു, ‘ മരിക്കുന്നത് സിനിമയിലെ നായികയാണ്. അതിപ്പോള്‍ എന്റെ പെങ്ങളോ, ഭാര്യയോ ആയിരുന്നെങ്കില്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുകയുള്ളു’ എന്ന്. അവര്‍ അപ്പോള്‍ തന്നെ പറഞ്ഞു വെരി ഗുഡ് എന്ന്. എന്നിട്ട് യു സര്‍ട്ടിഫിക്കറ്റും തന്നു.

അവിടെ പോയിട്ട് നമ്മള്‍ നമ്മളുടെ സ്റ്റാന്‍ഡ് ക്ലിയര്‍ ചെയ്യണം, അതാണ് ഞാന്‍ മനസിലാക്കിയ കാര്യം. അവര്‍ മാക്‌സിമം പോയാല്‍ നമ്മളെ റിവ്യൂ കമ്മിറ്റിയിലേക്ക് വിടും. അങ്ങോട്ടേക്ക് പോകുക. റിവ്യൂ കമ്മിറ്റിക്ക് പോയിട്ട് അവിടെയും പ്രശ്‌നമാണെങ്കില്‍ കേസു കൊടുക്കും,’ രൂപേഷ് പറയുന്നു.
റിലീസ് സമയത്ത് ശ്രദ്ധിക്കപ്പെടാത പോയ സിനിമയായിരുന്നു തീവ്രം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തെ എല്ലാവരും ഏറ്റെടുത്തു. കാലം തെറ്റിയിറങ്ങിയ സിനിമയെന്നാണ് പലരും തീവ്രത്തെ വിശേഷിപ്പിച്ചത്. ദുല്‍ഖറിനൊപ്പം ശ്രീനിവാസന്‍, അനു മോഹന്‍, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.
Content highlight: Roopesh Peethambaran says that Theevram is a U-certified film and has a good amount of violence in it